Uncategorized

പ്രഥമ ഖത്തര്‍ ടോയ് ഫെസ്റ്റിവല്‍ സമാപിച്ചു


അമാനുല്ല വടക്കാങ്ങര

ദോഹ. ‘ഫീല്‍ സമ്മര്‍ ഇന്‍ ഖത്തര്‍’ കാമ്പെയ്‌നിന്റെ ഭാഗമായി സ്‌പേസ്ടൂണുമായി സഹകരിച്ച് ഖത്തര്‍ ടൂറിസം സംഘടിപ്പിച്ച രാജ്യത്തെ ആദ്യത്തെ ‘ഖത്തര്‍ ടോയ് ഫെസ്റ്റിവല്‍ സമാപിച്ചു. വേനലവധിക്ക് ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട കളിപ്പാട്ട ബ്രാന്‍ഡുകളെ കുടുംബങ്ങളിലേക്ക് എത്തിച്ച ടോയ് ഫെസ്റ്റിവലില്‍ തുടക്കം മുതല്‍ വമ്പിച്ച ജനപങ്കാളിത്തമുണ്ടായി.
ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ജൂലൈ 13 മുതല്‍ ഓഗസ്റ്റ് 5 വരെ, ‘ലൈവ് ദ ടെയില്‍സ് ആന്‍ഡ് എന്‍ജോയ് ദ ഗെയിംസ്’ എന്ന പ്രമേയത്തില്‍ നടന്ന ഫെസ്റ്റിവലില്‍ എഴുപത്തയ്യായിരം പേരാണ് സന്ദര്‍ശിച്ചത്.
ബാര്‍ബി, ബ്ലിപ്പി, ബ്ലൂയ് തുടങ്ങി ലോകത്തിലെ ഏറ്റവും വലിയ 25-ലധികം കളിപ്പാട്ട ബ്രാന്‍ഡുകള്‍ കാണാനും കൊകോമലോണ്‍, ഡിസ്‌നി, ഹാപ്പികാപ്പി, മാര്‍വല്‍, ഫോര്‍ട്ട്‌നൈറ്റ്, ട്രാന്‍സ്‌ഫോമറുകള്‍ എന്നിവയോടൊപ്പം കഴിയാനും സ്വദേശികളും വിദേശികളും ആവേശത്തോടെയാണ് വേദിയിലേക്കൊഴുകിയത്.
25 ദിവസത്തെ ഇവന്റില്‍, കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും അവരുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളില്‍ ചിലരെ കണ്ടുമുട്ടാനും ബാര്‍ബി ഡ്രീംഹൗസ്, ലൈഫ്-സൈസ് മോണോപൊളി ബോര്‍ഡ് തുടങ്ങിയ സംവേദനാത്മക വിഷയങ്ങളില്‍ പങ്കെടുക്കാനും അവസരം ലഭിച്ചു.

Related Articles

Back to top button
error: Content is protected !!