സുപ്രീം കോടതി വിധി: ഇന്‍കാസ് – ഒഐസിസി ഖത്തര്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഘോഷ പരിപാടി സംഘടിപ്പിച്ചു
ദോഹ: മാനനഷ്ടക്കേസില്‍ സൂറത്ത് കോടതിയുടെ ശിക്ഷ സ്റ്റേ ചെയ്ത സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് ഇന്‍കാസ് ഖത്തര്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഘോഷ പരിപാടി സംഘടിപ്പിച്ചു. എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഏകാധിപത്യ പ്രവണതയ്‌ക്കേറ്റ അടിയാണു സുപ്രീം കോടതി വിധിയെന്നു യോഗം വിലയിരുത്തി. അടുത്ത ലോക്‌സഭ ഇലക്ഷനില്‍ മല്‍സരിക്കാന്‍ പോലും കഴിയാത്ത രീതിയില്‍ പ്രതിപക്ഷത്തെ പ്രധാന നേതാവിന്റെ ശബ്ദം പാര്‍ലിമെന്റില്‍ മുഴങ്ങുന്നത് തടയാന്‍ ശ്രമിച്ച ഏകാധിപത്യ സര്‍ക്കാറാണ് ഇന്ത്യ ഭരിക്കുന്നതെന്ന് യോഗം ചൂണ്ടിക്കാണിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദലി വാണിമേല്‍ സ്വാഗതം പറഞ്ഞു തുടങിയ യോഗത്തില്‍ പ്രസിഡണ്ട് വിപിന്‍ പി കെ മേപ്പയ്യൂര്‍ അധ്യക്ഷം വഹിച്ചു. ട്രഷറര്‍ ഹരീഷ് കുമാര്‍ നന്ദി പ്രകാശിപ്പിച്ചു. ജില്ലാ കമ്മിറ്റി ഭാരവാഹികളായ അമീര്‍ കെ ടി, റജിലാല്‍, ബെന്നി കൂടത്തായി, സൗബിന്‍ എരഞ്ഞിക്കല്‍, അല്‍താഫ് ഒ കെ, സുധീര്‍ വി കെ, ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ രാമകൃഷ്ണന്‍, ഹാഫില്‍ ഓട്ടുവയല്‍, നിയോജക മണ്ഡലം ഭാരവാഹികളായ റഹീം കൊടുവള്ളി, അഷറഫ് തോടന്നൂര്‍, ഗഫൂര്‍ ഓമശേരി, മോന്‍സി, റഹീസ് കൊടുവള്ളി, ഷാഫി പി സി പാലം ശേഖരന്‍ തുടങ്ങി ഇന്‍കാസ് ഖത്തര്‍ കോഴിക്കോട് ജില്ലയുടെ സമുന്നതരായ നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു.