ലുസൈലില്‍ ലീസിംഗ് പ്രവര്‍ത്തനങ്ങളില്‍ ഗണ്യമായ വര്‍ദ്ധനവ്

അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ പുതുതായി വികസിപ്പിച്ച ലുസൈല്‍ നഗരത്തില്‍ നിരവധി ലീസിംഗ് വാണിജ്യ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതായി നൈറ്റ് ഫ്രാങ്ക് അടുത്തിടെ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു..
പൊതുമേഖലാ സ്ഥാപനങ്ങള്‍ പലതും ലുസൈലിലേക്ക് മാറാന്‍ തുടങ്ങിയത് വിപണിയില്‍ വാണിജ്യ, വ്യാപാര പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ ഉത്തേജനം നല്‍കുന്നുണ്ട്.
ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി (ക്യുഐഎ), ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് (ക്യുസിബി) എന്നിവയും ഈ വര്‍ഷം ലുസൈലിലേക്ക് മാറാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു