നാളെ സുഹൈല്‍ നക്ഷത്രം പ്രത്യക്ഷപ്പെടുന്നതോടെ ചൂട് കുറഞ്ഞ് തുടങ്ങും
അമാനുല്ല വടക്കാങ്ങര
ദോഹ: വ്യാഴാഴ്ച സുഹൈല്‍ നക്ഷത്രം വ്യാഴാഴ്ച പ്രത്യക്ഷപ്പെടുന്നതോടെ കഠിനമായ വേനല്‍ ചൂട് കുറഞ്ഞ് തുടങ്ങുമെന്ന് കാലാസ്ഥ വിദഗ്ധര്‍ . ഇതോടെ ഖത്തറിലും മറ്റ് ഗള്‍ഫ് മേഖലകളിലും ക്രമേണ മിതമായ കാലാവസ്ഥ നിലനില്‍ക്കുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ഖത്തറിലെ താമസക്കാര്‍ക്ക് സപ്തംബര്‍ ആദ്യവാരം തെക്കന്‍ ചക്രവാളത്തില്‍ നക്ഷത്രത്തെ കാണാന്‍ കഴിയുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസിലെ ജ്യോതിശാസ്ത്രജ്ഞനായ ഡോ. ബഷീര്‍ മര്‍സൂഖ് പറഞ്ഞു.
കഠിനമായ വേനല്‍ക്കാലത്തിന്റെ അവസാനത്തിന്റെയും ശൈത്യകാലത്തിന്റെ തുടക്കത്തിന്റെയും സൂചകമായി ഈ മേഖലയിലെ ജ്യോതിശാസ്ത്രജ്ഞര്‍ സുഹൈല്‍ നക്ഷത്രത്തെ വളരെക്കാലമായി ആശ്രയിക്കുന്നു.
പകലിന്റെ ദൈര്‍ഘ്യം ക്രമേണ കുറയുന്നതിനാല്‍ രാത്രി ചൂടിന്റെ തീവ്രത കുറയും.നക്ഷത്രത്തിന്റെ വരവോട് കൂടി മഴ പെയ്യാനുള്ള സാധ്യതയും കൂടുതലാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു