Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ചന്ദ്രയാന്‍ വിജയം ആഘോഷിച്ച് ഖത്തറിലെ ഇന്ത്യന്‍ സമൂഹം


അമാനുല്ല വടക്കാങ്ങര

ദോഹ. ചന്ദ്രയാന്‍ 3 മിഷന്റെ വിജയം ആഘോഷിച്ച് ഖത്തറിലെ ഇന്ത്യന്‍ സമൂഹം . ദൗത്യം വിജയകരമായെന്ന വാര്‍ത്ത വന്നതുമുതല്‍ തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ ഓരോരുത്തരും ഭാരതീയരെന്നതില്‍ അഭിമാനം കൊണ്ടും ദൗത്യ വിജയത്തിനായി പ്രയത്‌നിച്ച ശാസ്ത്രജ്ഞരെ പ്രകീര്‍ത്തിച്ചും രംഗത്തു വന്നു. ആയിരങ്ങളാണ് വിവരം സ്വന്തം വാട്‌സ് ആപ്പ് സ്റ്റാറ്റസാക്കി രാജ്യത്തിന്റെ നേട്ടമാഘോഷിച്ചത്.

ചന്ദ്രയാന്‍ 3 മിഷന്റെ വിജയം ആഘോഷിക്കുന്നതിനായി ഇന്നലെ ഖത്തറിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ അംബാസഡര്‍ വിപുല്‍ ഇന്ത്യന്‍ സമൂഹത്തോടൊപ്പം ചേര്‍ന്നത് കമ്മ്യൂണിറ്റിക്ക് ആവേശമായി.
അപെക്‌സ് ബോഡി നേതാക്കളായ ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് എ.പി.മണി കണ് ഠന്‍, ഐസിബിഎഫ് പ്രസിഡണ്ട് സി.എ. ഷാനവാസ് ബാവ, ഐ.എസ്.സി പ്രസിഡണ്ട് ഇ.പി.അബ്ദുറഹിമാന്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

Related Articles

Back to top button