Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഇന്‍കാസ് ബാലുശ്ശേരി സ്‌നേഹോത്സവ് 2023 സ്വാഗതസംഘം രൂപീകരിച്ചു

ദോഹ. ഖത്തര്‍ ഇന്‍കാസ് ബാലുശ്ശേരി നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന സ്‌നേഹോത്സവ് 2023 ന് മുന്നോടിയായി ജനറല്‍ ബോഡിയും സ്വാഗതസംഘ രൂപീകരണവും നജ്മ ഷാലിമാര്‍ ഹോട്ടലില്‍ നടന്നു. ജില്ലാ ജില്ലാ വൈസ് പ്രസിഡണ്ട് ഷംസു വേളൂര്‍ സ്വാഗതം ആശംസിച്ചു. ചടങ്ങില്‍ പ്രസിഡണ്ട് ജാഫര്‍ നന്മണ്ട അധ്യക്ഷത വഹിച്ചു .ജില്ലാ പ്രസിഡണ്ട് വിപിന്‍ മേപ്പയൂര്‍ ,ജനറല്‍ സെക്രട്ടറി മുഹമ്മദ് അലി വാണിമേല്‍ ,രക്ഷാധികാരി അഷ്‌റഫ് വടകര , ജില്ലാ വര്‍ക്കിംഗ് പ്രസിഡണ്ട് ഗഫൂര്‍ ബാലുശ്ശേരി ,സൗബിന്‍ ഇലഞ്ഞിക്കല്‍ ,
റഫീഖ് പാലോളി, ഷാഫി പിസി പാലം ,തുടങ്ങിയവര്‍ സംസാരിച്ചു .ദുബായ് ഇന്‍കാസ് പ്രസിഡണ്ട് ഫൈസല്‍ കണ്ണോത്ത് മുഖ്യപ്രഭാഷണം നടത്തി. നിയോജകമണ്ഡലം ട്രഷറര്‍ ജംഷാദ് നജീം നന്ദി പ്രകാശനം നടത്തി .സെപ്റ്റംബര്‍ 14 ന് ഐസിബിഎഫ് കാഞ്ഞാണി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ പ്രമുഖ പ്രാസംഗികന്‍ നിജേഷ് അരവിന്ദ് സംബന്ധിക്കും .നൗഷാദ് കുമ്മങ്കോട് നയിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കുന്നതാണ് .

Related Articles

Back to top button