മദീന ഖലീഫയിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു

ദോഹ: ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പ്പറേഷനും (കഹ്റാമ) ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റും സംയുക്തമായി മദീന ഖലീഫയിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ ഒരു ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു.
100 കിലോവാട്ട് ശേഷിയുള്ള ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷന്റെ ഉദ്ഘാടനം ആഭ്യന്തര മന്ത്രാലയവും കഹ്റാമയും തമ്മിലുള്ള പങ്കാളിത്തത്തിന്റെ ഭാഗമാണ്. പരിസ്ഥിതി സുസ്ഥിരതയുമായി ബന്ധപ്പെട്ട് എംഒഐയുടെ വിവിധ മേഖലകളില്‍ സ്റ്റേഷനുകളുടെ ശേഖരം സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. 4
അല്‍-ഫസ ബില്‍ഡിംഗില്‍ സ്ഥാപിച്ച സ്റ്റേഷന് ശേഷം കഹ്റാമയുമായി സഹകരിച്ച് എംഒഐയുടെ സൈറ്റുകള്‍ ഉദ്ഘാടനം ചെയ്യുന്ന ഇത്തരത്തിലുള്ള രണ്ടാമത്തെ സ്റ്റേഷന്‍ ആണിത്. 20 മിനിറ്റിനുള്ളില്‍ ഒരേസമയം രണ്ട് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ ഇതിന് കഴിയും.