കെബിഎഫ് അംഗങ്ങള്‍ക്ക് നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററില്‍ സൗജന്യ എക്‌സിക്യൂട്ടീവ് മെഡിക്കല്‍ ചെക്ക് അപ്പ്
ദോഹ. ഖത്തറിലെ മലയാളി സംരംഭകരുടെ കൂട്ടായ്മയായ കേരള ബിസിനസ് ഫോറം അംഗങ്ങള്‍ക്ക് നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററില്‍ സൗജന്യ എക്‌സിക്യൂട്ടീവ് മെഡിക്കല്‍ ചെക്ക് അപ്പ്. അംഗങ്ങള്‍ക്കുള്ള ഓണ സമ്മാനമായി പ്രഖ്യാപിച്ച പദ്ധതിക്ക് ഇന്ന് തുടക്കമായി. പ്രസിഡന്റ് അജി കുര്യാക്കോസ്, ജനറല്‍ സെക്രട്ടറി മന്‍സൂര്‍ മൊയ്ദീന്‍, ട്രഷറര്‍ നൂറുല്‍ഹഖ്, ജോയിന്റ് സെക്രട്ടറി സോണി എബ്രഹാം, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ഹമീദ് കെ എം എസ്, അബ്ദുല്‍ ഗഫൂര്‍, ഷംസീര്‍ ഹംസ എന്നിവര്‍ ആദ്യ ദിനം തന്നെ പങ്കെടുത്തു. സെപ്തംബര്‍ 13 മുതല്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന ഈ ക്യാമ്പിന് തുടക്കം കുറിച്ചു
നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററിന്റെ സി റിംഗ്് റോഡിലെ ബ്രാഞ്ചിലാണ്, അംഗങ്ങള്‍ക്ക് മാത്രമുള്ള ഈ ഒരു സൗകര്യം ഒരുക്കിയിരിക്കുന്നത്
കൂടുതല്‍ വിവരങ്ങള്‍ക്ക് കെ ബി എഫ് ജോയിന്റ് സെക്രട്ടറി ഫര്‍സാദ് അക്കരയുമായി 74466600 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.