Uncategorized
വടകര കെ എം സി സി ശാഖാ സംഗമം

ദോഹ.ഖത്തര്‍ കെ എം സി സി വടകര മുനിസ്സിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ ശാഖാ സംഗമങ്ങള്‍ നടത്താന്‍ തീരുമാനിച്ചതിന്റെ ഭാഗമായി നടക്കുതാഴെ പുതിയാപ്പ് ശാഖയുടെ ആദ്യ സംഗമം 22-ാം തിയ്യതി വെള്ളിഴായ്ച അസ്മക്ക് ഹാളില്‍ വെച്ച് നടന്നു. സംസ്ഥാന കെ എം സി സി ജനറല്‍ സിക്രട്ടറി സലീം നാലകത്ത് സംഗമം ഉല്‍ഘാടനം ചെയ്തു.
സംസ്ഥാന വൈസ് പ്രസിഡന്റ് അന്‍വര്‍ ബാബു, എസ് എസ് പി ചെയര്‍മ്മാന്‍ തയ്യിബ് എം വി, അസീസ് എം സി, മുസമ്മില്‍ എം വി, അഷറഫ് ഇ എം, അസീസ് ഇ കെ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു, ശാഖയിലെ മെമ്പര്‍ഷിപ്പ് കാര്‍ഡുകള്‍ റിയാസ് കുറുമ്പയില്‍ സലീം നാലകത്തില്‍ നിന്നും ഏറ്റുവാങ്ങി.
അഫ്‌സല്‍ വടകര അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ ഷംസുദ്ദീന്‍ കെ പി സ്വാഗതവും , റഫീഖ് വാഴയില്‍ നന്ദിയും പറഞ്ഞു.