Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

നല്ല നിലമ്പൂരിന്, ബാപ്പുട്ടിക്കൊരു വോട്ട്” നിലമ്പൂർ ഗ്ലോബൽ കെ.എം.സി.സി ഉപതെരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾ സംഘടിപ്പിക്കുന്നു

ദുബൈ: കേരളം. ഉറ്റുനോക്കുന്ന വാശിയേറിയ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് പോരാട്ടവീര്യം പകരാൻ നിലമ്പൂർ ഗ്ലോബൽ കെ.എം.സി.സി വിവിധ പ്രചരണ പരിപാടികൾക്ക് രൂപം നൽകി. ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിനായി ബാപ്പുട്ടിക്കൊരു വോട്ട് പ്രവാസി പ്രചരണ കാമ്പയിൻ്റെ ഭാഗമായി വിവിധ ജി.സി.സി രാജ്യങ്ങളിൽ കൺവെൻഷനുകൾ നടക്കും. കഴിഞ്ഞ ദിവസം ഗ്ലോബൽ കെ.എം.സി.സി കോഡിനേറ്റർ അബ്ദുൽ സലാം പരിയുടെ നേതൃത്വത്തിൽ ചേർന്ന ഓൺലൈൻ യോഗം ജിദാ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഒമ്പതു വർഷത്തെ ദുർഭരണത്തിനെതിയുള്ള വിധിഎഴുത്താകും ഈ ഉപതെരഞ്ഞെടുപ്പ് ഫലമെന്നും അതിനുള്ള വേണ്ടിയുള്ള പരിശ്രമങ്ങളിൽ മുഴുവൻ കെഎംസിസി പ്രവർത്തകരും സജീവമാകണമെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തിൽ ദുബൈ മലപ്പുറം ജില്ലാ കെ.എം.സി പ്രസിഡണ്ട് സിദ്ദിഖ് കാലടി, ഒമാൻ കെഎംസിസി നേതാവ് റഫീഖ് കൊടുവള്ളി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. നാട്ടിൽ നിന്നും ഇലക്ഷൻ പ്രചാരണ പരിപാടികൾ വിശദീകരിച്ചുകൊണ്ട് ദുബായ് മലപ്പുറം ജില്ലാ കെഎംസിസി സെക്രട്ടറി നാസർ എടപ്പറ്റ സംസാരിച്ചു.

നാട്ടിലുളള മുഴുവൻ കെഎംസിസി അംഗങ്ങളെയും യു ഡി എഫ് നേതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ പ്രവാസി ഫാമിലി കൺവെൻഷൻ നടത്തുവാൻ യോഗം തീരുമാനിച്ചു. കൂടാതെ വിവിധ ജി.സി.സി രാജ്യങ്ങളിലെ കേന്ദ്രങ്ങളിൽ നൂറു കണക്കിന് പ്രവർത്തകരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള യു ഡി എഫ് പ്രവാസി പ്രചരണ കൺവെൻഷനുകളും സംഘടിപ്പിക്കും.

നിലമ്പൂർ മണ്ഡലത്തിലെ മുഴുവൻ പ്രവാസികളെയും പങ്കെടുപ്പിച്ചുകൊണ്ട് മൊഗാ ഓൺലൈൻ പ്രവാസി ഇലക്ഷൻ കാമ്പയിൻ ഈ വരുന്ന ജൂൺ 10 നു ചൊവ്വാഴ്ച രാത്രി നടത്തുവാൻ തീരുമാനിച്ചു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് യു ഡി എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്, മുസ്ലിം ലീഗ് സെക്രട്ടറി കെ എം ഷാജി, കെ പി സി സി വർക്കിംഗ് പ്രസിഡണ്ട് ഷാഫി പറമ്പിൽ എംപി, യൂത്ത്ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസ്, യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിൽ എന്നിവർ മെഗാ ഓൺലൈൻ പ്രചാരണ പരിപാടിയിൽ സംസാരിക്കും. പ്രവാസികളോട് വോട്ടു അഭ്യര്ഥിക്കുവാനും യു ഡി എഫ് സ്ഥാനാർത്ഥിയുടെ വിജയത്തിന്റെ ആവശ്യകത ബോധ്യപെടുത്തുവാനും ബാപ്പുട്ടിക്കൊരു വോട്ട് എന്ന പേരിൽ ഫോൺ കാൾ റിക്വസ്റ്റ് കാമ്പയിൻ നടത്തുവാനും യോഗം തീരുമാനിച്ചു. ഉപതെരഞ്ഞെടുപ്പിൽ വോട്ടുള്ള പ്രവാസികളിൽ സാധിക്കുന്നവരെല്ലാം വോട്ട് ചെയ്യാൻ നാട്ടിലെത്തുന്നതിനുള്ള നടപടികളും കൈകൊള്ളുവാൻ യോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ വിവിധ ജി.സി.സി പ്രതിനിധികളായ സുബൈർ വട്ടോളി, അബൂട്ടി പള്ളത്ത്, അബ്ദുൽ മനാഫ്, ജാബിർ ചങ്കരത്ത്, റാഫി (ജിദ്ദാ) മുജീബ് ഉപ്പട (റിയാദ്) മുനീബ് (ദമാം) നസ്രുദീൻ ടി പി, അലി അസ്‌കർ (ഖത്തർ) ഹാരിസ് മേത്തല (ഒമാൻ) സലിം കരുളായി (കുവൈത്ത്) താജുദ്ധീൻ, ഷാജഹാൻ, ഷബീർ അലി (ദുബായ്) എന്നിവർ പങ്കെടുത്തു സംസാരിച്ചു. ഗ്ലോബൽ ജനറൽ സെക്രട്ടറി കെ ടി ജുനൈസ് സ്വാഗതവും അഷറഫ് പരി നന്ദിയും പറഞ്ഞു.

Related Articles

Back to top button