ഖത്തറിലെ മാധ്യമ പ്രവര്‍ത്തകന്‍ ഐ എം എ റഫീഖ് നിര്യാതനായി

ദോഹ. ഖത്തറിലെ മാധ്യമ പ്രവര്‍ത്തകന്‍ ഐ എം എ റഫീഖ് നിര്യാതനായി . 64 വയസ്സായിരുന്നു. ഖത്തര്‍ ഇന്ത്യന്‍ മീഡിയ ഫോറും ഭാരവാഹിയും ഖത്തറിലെ കേരള ശബ്ദത്തിന്റെ റിപ്പോര്‍ട്ടറായും നിരവധി വര്‍ഷം ഖത്തറിന്റെ സാമൂഹ്യ സാംസ്‌കാരിക മാധ്യമ രംഗത്ത് നിറഞ്ഞുനിന്നിരുന്ന വ്യക്തിത്വമായിരുന്നു ഐ എം എ റഫീഖ്. ഇന്ത്യന്‍ മീഡിയ ഫോറം ജനറല്‍ സെക്രട്ടറി, ട്രഷറര്‍ തുടങ്ങി വര്‍ഷങ്ങളോളം ഇന്ത്യന്‍ മീഡിയ ഫോറത്തെ നയിക്കുന്നതില്‍ അദ്ദേഹത്തിന്റെ പങ്കു വലുതായിരുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി അസുഖത്തെ തുടര്‍ന്ന് അദ്ദേഹം നാട്ടില്‍ വിശ്രമത്തില്‍ ആയിരുന്നു
തൃശൂര്‍ ജില്ലയിലെ വടക്കേക്കാട് കല്ലൂര്‍ കെ.എ. മുഹമ്മദ് കുഞ്ഞി ബാവയുടേയും പി.എ ഖദീജ ബീവിയുടേയും മകനാണ്.
രഹ് ന യാണ് ഭാര്യ. അഹമ്മദ് റയിസ്, റിയ മോള്‍, ഫൈസല്‍ എന്നിവര്‍ മക്കളാണ് .