Uncategorized

ഖത്തര്‍ മഞ്ഞപ്പടയുടെ മെമ്പര്‍മാര്‍ക്ക് അവാര്‍ഡ് വിതരണവും ഏഷ്യാകപ്പ് ഫാന്‍ ജേഴ്‌സി പ്രകാശനവും

ദോഹ. ഫിഫ 2022 ഖത്തര്‍ ലോകക്കപ്പിന്റെ ഒരു വര്‍ഷത്തെ കൗണ്ട് ഡൗണ്‍ മുതല്‍ ജേതാക്കളായ അര്‍ജന്റീന ടീമിനോടൊപ്പമുള്ള വിക്ടറി പരേഡിലും ലോകക്കപ്പ് സ്റ്റേഡിയങ്ങളിലും ഫാന്‍സ് സോണുകളിലും ഫാന്‍ ആക്ടിവിറ്റികളില്‍ നിറഞ്ഞു നിന്ന ഖത്തര്‍ മഞ്ഞപ്പടയുടെ അംഗള്‍ക്കായി ദോഹ റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ വെച്ച് ഖത്തര്‍ മഞ്ഞപ്പട അവാര്‍ഡ് നൈറ്റ് സംഘടിപ്പിച്ചു.

സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയുടെ ഇന്ത്യന്‍ കമ്മ്യൂണിറ്റി ലീഡര്‍ മുന്‍ ഐ.എസ്.സി പ്രസിഡന്റും ഇപ്പോഴത്തെ ചെയര്‍മാനുമായ ഡോ. മോഹന്‍ തോമസ് അവാര്‍ഡ് നൈറ്റ് ഉദ്ഘാടനം ചെയ്തു. എ.എഫ്.സി 2023 ഡയറക്ടര്‍ ജഹാം അല്‍ കുവാരി വിശിഷ്ട അഥിതി ആയിരുന്നു. ലോകകപ്പില്‍ ഖത്തര്‍ മഞ്ഞപ്പട നല്‍കിയ ആവേശത്തെ പ്രശംസിക്കുകയും അതേ പിന്തുണ ഖത്തര്‍ അടുത്ത വര്‍ഷം ആഥിത്യം വഹിക്കാന്‍ പോകുന്ന ഏഷ്യ കപ്പ് ടൂര്‍ണമെന്റിനും ഉണ്ടാവണമെന്നും ജഹാം അല്‍ കുവാരി പറഞ്ഞു.

സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയുടെ സീനിയര്‍ കമ്മ്യൂണിറ്റി ഔട്ട്‌റീച്ച് സ്‌പെഷ്യലിസ്റ്റ് അനീഷ് ഗംഗാധരന്‍, ഐസിബിഎഫ്, ഐസിസി, ഐഎസ്സി പ്രതിനിധികളും ക്യുഐഎഫ്എഫ് സെക്രട്ടറി ഷമീമും ചടങ്ങില്‍ പങ്കെടുത്തു അംഗങ്ങളെ ആദരിച്ചു.

വരാന്‍ പോകുന്ന 2023 ഏഷ്യകപ്പിനുള്ള ഖത്തര്‍ മഞ്ഞപ്പടയുടെ ഇന്ത്യന്‍ ടീം ഫാന്‍ ജേഴ്‌സി പ്രകാശനവും ചടങ്ങില്‍ നടന്നു.

എ.എഫ്.സി ഫുട്‌ബോള്‍ കോച്ചിങ് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയ ഖത്തര്‍ മഞ്ഞപ്പട പ്രസിഡന്റ് സവാദ് അബ്ദുല്‍ സലാമിനെയും ജോയിന്റ് സെക്രട്ടറി ജാബിറിനെയും ചടങ്ങില്‍ ആദരിച്ചു. ഖത്തര്‍ മഞ്ഞപ്പടയുടെ കോര്‍ കമ്മറ്റി അംഗങ്ങളും മാനേജ്മന്റ് കമ്മറ്റി ഭാരവാഹികളും ചടങ്ങിനു നേതൃത്വം നല്‍കി

Related Articles

Back to top button
error: Content is protected !!