ഗാസയിലേക്കുള്ള അടിയന്തര സഹായമായി മക്ഡൊണാള്‍ഡ്സ് ഖത്തറിന്റെ ഒരു മില്യണ്‍ റിയാല്‍

ദോഹ: ഗാസയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷണം, വെള്ളം, പാര്‍പ്പിടം, വൈദ്യസഹായം എന്നിവയ്ക്കുള്ള അടിയന്തിര സഹായമായി 1,000,000 ഖത്തര്‍ റിയാല്‍ സംഭാവന ചെയ്യാന്‍ അല്‍ മന റസ്റ്റോറന്റ്സ് ആന്‍ഡ് ഫുഡിന്റെ ഉടമസ്ഥതയിലുള്ള മക്ഡൊണാള്‍ഡ്സ് ഖത്തര്‍ തീരുമാനിച്ചു.

ഖത്തറില്‍ അല്‍ മന റസ്റ്റോറന്റുകളുടെയും ഫുഡ് കമ്പനി എല്‍എല്‍സിയുടെയും ഉടമസ്ഥതയിലുള്ള മക്‌ഡൊണാള്‍ഡ് ഖത്തറിന്റെ 100% ഖത്തരി വ്യവസായികളാണ് നിയന്ത്രിക്കുന്നത്.