Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ജൈവകാര്‍ഷികോത്സവം 2023 സംഗീത രാവ് ഒക്ടോബര്‍ 20ന്


ദോഹ. നമ്മുടെ അടുക്കളത്തോട്ടം ദോഹയും ദോഹ വേവ്‌സും സംയുക്തമായി ജൈവകാര്‍ഷികോത്സവം 2023 സീസണ്‍ 10 ആഘോഷിക്കുന്നു. ഒക്ടോബര്‍ 20ന് അല്‍ വക്രയിലുള്ള ഡി.പി.എസ് സ്‌കൂളില്‍ വെച്ച് വൈകുന്നേരം 5:30 ന് നടത്തുന്ന പരിപാടിയില്‍ മികച്ച കര്‍ഷകര്‍ക്കുള്ള അവാര്‍ഡ് നല്‍കും. കൂടാതെനമ്മുടെ അടുക്കളത്തോട്ടം ദോഹ യംഗ് ഫാര്‍മര്‍ കോണ്ടെസ്റ്റില്‍ വിജയികളായ മികച്ച കുട്ടി കര്‍ഷകരെ ആദരിക്കും. തുടര്‍ന്ന് പ്രശസ്ത പിന്നണി ഗായിക അഞ്ജു ജോസഫ് നയിക്കുന്ന സംഗീത നിശയില്‍ സംഗീത ഇതിഹാസം എ.ആര്‍. റഹ്‌മാനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ഗാനങ്ങള്‍ കോര്‍ത്തിണക്കി കൊണ്ടുള്ള ഒരുപിടി നല്ല ഗാനങ്ങളാണ് ആസ്വാദകര്‍ക്കായി കാത്തിരിക്കുന്നത്. ഈ സംഗീതരാവിന് പുറമെ വിവിധ കലാപരിപാടികളും അണിയിച്ചൊരുക്കിയതായി സംഘാടകര്‍ അറിയിച്ചു. ഈ ഉത്സവത്തിലേയ്ക്ക് പ്രവേശനം തികച്ചും സൗജന്യമാണ്.

Related Articles

Back to top button