ഇ-കോണ്‍ട്രാക്ട് സിസ്റ്റത്തില്‍ പുതിയ അപ്‌ഡേറ്റുകള്‍ പ്രഖ്യാപിച്ച് തൊഴില്‍ മന്ത്രാലയം

ദോഹ: ഡിജിറ്റല്‍ തൊഴില്‍ കരാറുകളുടെ ആധികാരികത ഉറപ്പാക്കുന്നതിനുള്ള സേവനങ്ങളില്‍ പുതിയ അപ്ഡേറ്റുകള്‍ അവതരിപ്പിക്കുന്നതായി തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചു. ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്ഫോം സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് കരാറിന്റെ നിബന്ധനകള്‍ പരിശോധിച്ച് അംഗീകരിക്കാനോ നിരസിക്കാനോ അവസരം നല്‍കും. അതുപോലെ തന്നെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെ, ഗാര്‍ഹിക തൊഴിലാളികളുടെ കരാറുകള്‍ ആധികാരികമാക്കുന്നതിനും സംവിധാനമുണ്ട്.