Uncategorized
സബാഹ് അല്‍ അഹമ്മദ് ഇടനാഴിയില്‍ വെള്ളിയാഴ്ച 8 മണിക്കൂര്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

ദോഹ. സബാഹ് അല്‍ അഹമ്മദ് ഇടനാഴിയിലെ അഹമ്മദ് ബിന്‍ സെയ്ഫ് അല്‍താനി ഇന്റര്‍സെക്ഷനില്‍ ബു ഹമൂറിലേക്കും പുറത്തേക്കും ഉള്ള ഗതാഗതത്തിന് വള്ളിയാഴ്ച 8 മണിക്കൂര്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് അഷ്ഗാല്‍ പ്രഖ്യാപിച്ചു. അതേസമയം കവലയുടെ വലത് തിരിവുകളില്‍ ഗതാഗതം തുറന്നിരിക്കും. പുലര്‍ച്ചെ 2 മണിമുതല്‍ രാവിലെ 10 മണി വരെയായിരിക്കും ട്രാഫിക് വകുപ്പിന്റെ ഏകോപനത്തോടെയുള്ള ഗതാഗത നിയന്ത്രണം
അടച്ചിടല്‍ സമയത്ത്, റോഡ് ഉപയോക്താക്കള്‍ മാപ്പ് അനുസരിച്ച് ലക്ഷ്യസ്ഥാനത്ത് എത്താന്‍ അഹമ്മദ് ബിന്‍ സെയ്ഫ് അല്‍ താനി ഇന്റര്‍സെക്ഷന് സമീപമുള്ള കവലകള്‍ ഉപയോഗിക്കേണ്ടതുണ്ട്.