Breaking NewsUncategorized
കൊമേഴ്സ്യല്‍ ബാങ്കില്‍ വിഷ്വല്‍ ടെലിഫോണ്‍ ബാങ്കിംഗ് സംവിധാനം ആരംഭിച്ചു
ദോഹ: ഖത്തറിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ കൊമേഴ്സ്യല്‍ ബാങ്ക് ഉപഭോക്താക്കള്‍ക്കായി വിഷ്വല്‍ ടെലിഫോണ്‍ ബാങ്കിംഗ് സംവിധാനം ആരംഭിച്ചു. ബാങ്കിംഗ് സേവനങ്ങളെ നവീകരിക്കുന്ന നൂതന സംവിധാനമാണിത്. വിഷ്വല്‍ ടെലിഫോണ്‍ ബാങ്കിംഗിലൂടെ ഉപഭോക്താക്കള്‍ക്ക് ഉപയോക്തൃ- സൗഹൃദ വിഷ്വല്‍ മെനുവിലൂടെ ബാങ്കിംഗ് സേവനങ്ങള്‍ പൂര്‍ത്തിയാക്കാനും 44490000 എന്ന നമ്പറില്‍ ബാങ്കില്‍ ബന്ധപ്പെട്ട് ബാങ്കിംഗ് ആവശ്യങ്ങള്‍ നിറവേറ്റാനും കഴിയും.