Breaking NewsUncategorized
ഖത്തറില്‍ ഈ ആഴ്ച ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

ദോഹ: ഖത്തറില്‍ ഈ ആഴ്ച ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
രാജ്യത്തുടനീളം മേഘാവൃതം കാണിക്കുന്ന കാലാവസ്ഥാ ചാര്‍ട്ട് മോഡല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ടാണ് വകുപ്പ് ഇക്കാര്യം അറിയിച്ചത്.
ഈ ആഴ്ചാവസാനം വരെ രാജ്യത്തുടനീളം മേഘങ്ങളുടെ അളവ് വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കാലാവസ്ഥ ഭാഗികമായോ പൂര്‍ണമായോ മേഘാവൃതമായിരിക്കും,വകുപ്പ് അതിന്റെ അറിയിപ്പില്‍ പറഞ്ഞു.