ദോഹ ജൈവകാര്‍ഷികോത്സവം 2023 സീസണ്‍ 10 വര്‍ണ്ണാഭമായി ആഘോഷിച്ചു
ദോഹ. നമ്മുടെ അടുക്കളത്തോട്ടം ദോഹ ജൈവകാര്‍ഷികോത്സവം 2023 സീസണ്‍ 10 വര്‍ണ്ണാഭമായി ആഘോഷിച്ചു.നമ്മുടെ അടുക്കളത്തോട്ടം ദോഹയും ദോഹ വേവ്‌സും സംയുക്തമായി നടത്തിയ പരിപാടി ജനപങ്കാളിത്തം കൊണ്ടും വ്യത്യസ്തമായ അവതരണം കൊണ്ടും തികച്ചും ഒരു ഉത്സവപ്രതീതിയായിരുന്നു.
പ്രശസ്ത പിന്നണി ഗായിക അഞ്ജു ജോസഫിന്റെ നേതൃത്വത്തില്‍ നടന്ന സംഗീതനിശ ഏവരെയും ആകര്‍ഷിച്ചു. സംഗീത ഇതിഹാസം എ.ആര്‍. റഹ്‌മാന്റെ തമിഴ് -ഹിന്ദി ഗാനങ്ങള്‍ കോര്‍ത്തിണക്കി കൊണ്ടുള്ള ഗാനങ്ങള്‍ അഞ്ജു ജോസഫ് ആലപിച്ചപ്പോള്‍ നിറഞ്ഞ സദസ്സില്‍ ഹര്‍ഷാരവം മുഴങ്ങി.ജനഹൃദയങ്ങള്‍ സ്പര്‍ശിച്ച എക്കാലത്തെയും ഹിറ്റ് ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയ മ്യൂസിക്കല്‍ നൈറ്റ് അക്ഷരാര്‍ത്ഥത്തില്‍ ഒരു സംഗീത വിരുന്ന് തന്നെ ആയിരുന്നു.മ്യൂസിക്കല്‍ നൈറ്റ് കൂടാതെ മറ്റു കലാപരിപാടികള്‍ കൂടി അരങ്ങിലെത്തി. എ.ആര്‍ റഹ്‌മാന്റെ തന്നെ മനോഹരഗാനങ്ങള്‍ക്ക് നൃത്തച്ചുവടുകള്‍ വച്ച് അവതരിപ്പിച്ച നൃത്തനൃത്യങ്ങള്‍ പരിപാടിയുടെ മാറ്റ് കൂട്ടി.
വക്രയിലുള്ള ഡി.പി.എസ് സ്‌കൂളില്‍ നടന്ന ജൈവകാര്‍ഷികോത്സവം 2023 ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി കമ്മീഷന്‍ സന്ദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. യംഗ് ് ഫാര്‍മര്‍ അവാര്‍ഡ് സീസണ്‍ 2, ബെസ്റ്റ് ഫാര്‍മര്‍ അവാര്‍ഡ് സീസണ്‍ 9 എന്നിവ നേടിയവരെ ആദരിച്ചു. കൂടാതെ ഷീ നേച്ചര്‍ ക്യു അവാര്‍ഡ് നേടിയ നമ്മുടെ അടുക്കളത്തോട്ടം ദോഹ മെമ്പര്‍ കൂടിയായ ലക്ഷ്മി സൂര്യന്‍, പരിസ്ഥിതി ഛായാഗ്രാഹകന്‍ വിഷ്ണു ഗോപാല്‍, നമ്മുടെ അടുക്കളത്തോട്ടം ദോഹ സ്ഥാപക അംഗം മീന ഫിലിപ്പ്, സീനിയര്‍ മെമ്പര്‍ മറിയാമ്മ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.ഐസിസി പ്രസിഡന്റ് എ.പി.മണികണ്ഠന്‍, ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ഭാവ , ഐഎസ്. സി പ്രസിഡന്റ് ഇ.പി.അബ്ദുല്‍ റഹ്‌മാന്‍, കെബിഎഫ് പ്രസിഡന്റ് അജി കുര്യാക്കോസ്, നൗഫല്‍ അബ്ദുല്‍ റഹ് മാന്‍ ( റേഡിയോ മലയാളം) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
നമ്മുടെ അടുക്കളത്തോട്ടം ദോഹ പ്രസിഡന്റ് ജിജി അരവിന്ദ് സ്വാഗതം പറഞ്ഞു.