സാംസ്‌കാരിക സംഗമം സംഘടിപ്പിച്ചു
ദോഹ. പതിമൂന്നാമത് എഡിഷന്‍ പ്രവാസി സാഹിത്യോത്സവിന്റെ ഭാഗമായി ‘യുവതയുടെ നിര്‍മാണാത്മക പ്രയോഗം’ എന്ന പ്രമേയത്തില്‍ സാംസ്‌കാരിക സംഗമം സംഘടിപ്പിച്ചു.
യുവതയുടെ ഊര്‍ജം നവ ലോക നിര്‍മിതിക്കായി ഉപയോഗപ്പെടുത്താന്‍ സാഹിത്യോത്സവ് പോലെയുള്ള പരിപാടികള്‍ക്ക് സാധിക്കുന്നു
എന്ന് സംഗമം അഭിപ്രായപ്പെട്ടു. ഖത്തറിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീല്‍ ബുഖാരി സംഗമത്തിലെ വിശിഷ്ടാതിഥി ആയിരുന്നു .കേരള ഓര്‍ഫനേജ് ബോര്‍ഡ് ചെയര്‍മാന്‍ എന്‍ അലി അബ്ദുല്ല സംഗമം ഉദ്ഘാടനം നിര്‍വ്വഹിച്ചു .ശംസുദ്ധീന്‍ സഖാഫി (ആര്‍.എസി.സി ഗ്‌ളോബല്‍ എക്‌സിക്യൂട്ടീവ് ) കീ നോട്ട് അവതരിപ്പിച്ചു. താഹിര്‍ താഹക്കുട്ടി(കെ.എം.സി.സി ), അജറ്റ് എബ്രഹാം തോമസ് (ഇന്‍കാസ് ഖത്തര്‍), ബിജു പി മംഗലം (സംസ്‌കൃതി ഖത്തര്‍), ആര്‍ജെ. രതീഷ് (റേഡിയോ മലയാളം ) ഖമറുദ്ധീന്‍ (എസ്.കെ.എസ്.എസ്.എഫ് ഖത്തര്‍) എന്നിവര്‍ സംസാരിച്ചു . അബ്ദുറഹ്‌മാന്‍ എരോള്‍ മോഡറേറ്റആരായിരുന്നു. ശംസുദ്ധീന്‍ പുളിക്കല്‍ സ്വാഗതവും റമീസ് തളിക്കുളം നന്ദിയും പറഞ്ഞു.