Uncategorized
സി.ഐ.സി : ഷോര്‍ട്ട് വീഡിയോ മത്സരം ആബിദ് വി.എന്‍ , ഫാബിസ് കണിയാത്ത് കണ്ടിയില്‍, ബബീന ബഷീര്‍,മുഹമ്മദ് സാലിം വേളം ജേതാക്കള്‍
ദോഹ : പ്രവാചക ജീവിതം സന്ദേശം എന്നിവ ആധാരമാക്കി സി.ഐ.സി നടത്തിയ ഷോര്‍ട്ട് വിഡിയോ നിര്‍മാണ മത്സരത്തില്‍ ആബിദ് വി.എന്‍ , ഫാബിസ് കണിയാത്ത് കണ്ടിയില്‍, ബബീന ബഷീര്‍,മുഹമ്മദ് സാലിം വേളം എന്നിവര്‍ ജേതാക്കളായി. സി.ഐ.സി സംഘടിപ്പിച്ച വെളിച്ചമാണ് തിരുദൂതര്‍ എന്ന കാമ്പയിനിന്റെ ഭാഗമായി നടന്ന വിവിധ പരിപാടികളിലൊന്നായിരുന്നു മത്സരം.നിശ്ചിത സമയ ദൈര്‍ഘ്യവും, ക്രിയാത്മകതയും,സര്‍ഗ്ഗാത്മകതയും ഉള്ള മൗലികമായ സൃഷ്ടികളാണ് പരിഗണിക്കപ്പെട്ടത് .
ഒന്നാം സ്ഥാനത്തിന് ആബിദ് വി.എന്‍ (അബൂജവാദ്) അര്‍ഹനായി.ഫാബിസ് കണിയാത്ത് കണ്ടിയിലാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.മൂന്നാം സ്ഥാനം ബബീന ബഷീര്‍,മുഹമ്മദ് സാലിം വേളം എന്നിവര്‍ പങ്കിട്ടു.