Breaking NewsUncategorized
2023 ന്റെ മൂന്നാം പാദത്തില്‍ റിയല്‍ എസ്റ്റേറ്റ് വ്യാപാരം 3.5 ബില്യണ്‍ റിയാല്‍ മറി കടന്നു
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിന്റെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഈ വര്‍ഷത്തെ മൂന്നാം പാദത്തില്‍ 3.597 ബില്യണ്‍ റിയാലിന്റെ ഇടപാടുകള്‍ നടന്നതായി റിപ്പോര്‍ട്ട്. നീതിന്യായ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഈ കാലയളവില്‍ രാജ്യത്ത് മൊത്തം 855 ഇടപാടുകളാണ് രജിസ്റ്റര്‍ ചെയ്തത്.
ഏറ്റവും കൂടുതല്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടന്നത് ജൂലൈ മാസമാണ് . 1.548 ബില്യണ്‍ റിയാല്‍ മൂല്യമുള്ള വ്യാപാരമാണ് ജൂലൈ മാസം നടന്നത്.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം, ദോഹ മുനിസിപ്പാലിറ്റി, അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റി, അല്‍ ദായെന്‍ മുനിസിപ്പാലിറ്റി എന്നിവയാണ് റിയല്‍ എസ്റ്റേറ്റ് വ്യാപാരത്തില്‍ മുന്നില്‍.