Breaking NewsUncategorized
ഖത്തറില്‍ മലയാളി യുവാവ് നിര്യാതനായി

ദോഹ:ഖത്തറില്‍ മലയാളി യുവാവ് നിര്യാതനായി . തിരുര്‍ പയ്യനങ്ങാടി തങ്ങള്‍സ് റോഡ് ജാബിര്‍ (40) ആണ് മരിച്ചത്. കഴിഞ്ഞ പത്തുവര്‍ഷത്തിലധികമായി ഖത്തറില്‍ ജോലി ചെയ്യുന്ന ജാബിര്‍ കഴിഞ്ഞ 4 വര്‍ഷമായി ലിമോസിന്‍ ഡ്രൈവര്‍ ആയിരുന്നുവെന്നാണാണ് ലഭിക്കുന്ന വിവരം. ഷോക്കേറ്റാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഫെമിന കണ്ടാത്തിയില്‍ ആണ് ഭാര്യ . മുഹമ്മദ് ഫഹദ് (12 വയസ്സ്), മുഹമ്മദ് ഫഹ്‌സാന്‍ (10 വയസ്സ്), ജെസ മറിയം (3 വയസ്സ്) എന്നിവര്‍ മക്കളാണ്: നടപടിക്രമം പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെ.എം.സി.സി അല്‍ ഇഹ് സാന്‍ ഭാരവാഹികള്‍ അറിയിച്ചു.