പലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നൂറുകണക്കിന് വിശ്വാസികള്‍ ദോഹയിലെ ഇമാം മുഹമ്മദ് അബ്ദുല്‍ വഹാബ് മസ്ജിദിന് പുറത്ത് ഒത്തുകൂടി

ദോഹ. പലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നൂറുകണക്കിന് വിശ്വാസികള്‍ ദോഹയിലെ ഇമാം മുഹമ്മദ് അബ്ദുല്‍ വഹാബ് മസ്ജിദിന് പുറത്ത് ഒത്തുകൂടി. ഇത് തുടര്‍ച്ചയായ നാലാം വെള്ളിയാഴ്ചയാണ് ഇസ്രായേല്‍ നരനായാട്ടിനെതിരെ പ്രതിഷേധിച്ചും പലസ്തീന്‍ സഹോദരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും വിവിധ രാജ്യങ്ങളില്‍ നിന്നും പ്രായ വിഭാഗങ്ങളില്‍ നിന്നും ജീവിതത്തിന്റെ നാനാതുറകളില്‍ നിന്നുമുള്ള വിശ്വാസികള്‍ രംഗത്ത് വരുന്നത്.