എ എഫ് സി ചാമ്പ്യന്‍സ് ലീഗില്‍ അല്‍ ദുഹൈലും അല്‍ നസറും തമ്മിലുള്ള മത്സരത്തിന് ദോഹ മെട്രോ സര്‍വീസ് സമയം നീട്ടി
ദോഹ. കാല്‍പന്തുകളിയാരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന എ എഫ് സി ചാമ്പ്യന്‍സ് ലീഗില്‍ അല്‍ ദുഹൈലും അല്‍ നസറും തമ്മിലുള്ള മത്സരത്തിന് ദോഹ മെട്രോ സര്‍വീസ് സമയം നീട്ടി
യതായി ഖത്തര്‍ റെയില്‍ അറിയിച്ചു. പുലര്‍ച്ചെ 2 മണി വരെയാണ് സര്‍വീസ് സമയം നീട്ടിയത്. നാളെ ( നവംബര്‍ 7 ചൊവ്വാഴ്ച) ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ അല്‍-നാസറില്‍ നിന്നുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അദ്ദേഹത്തിന്റെ ടീമംഗങ്ങളും അല്‍ ദുഹൈലിനെ നേരിടും.മത്സരത്തിന്റെ ടിക്കറ്റുകള്‍ ഇതിനകം തന്നെ വിറ്റുതീര്‍ന്നിട്ടുണ്ട്.
കളികാണാനെത്തുന്ന ധാരാളം പ്രാദേശിക, ജിസിസി ആരാധകരെ ഉള്‍ക്കൊള്ളുന്നതിനായി അതിന്റെ മെട്രോ ലിങ്ക് സേവനത്തിലും ചില മാറ്റങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എം 311 എന്ന മെട്രോലിങ്ക്
സ്പോര്‍ട് സിറ്റി മെട്രോ സ്റ്റേഷന് പകരം അല്‍ സുഡാന്‍ ബസ് സ്റ്റേഷനിലേക്കും അവിടെ നിന്നു തിരിച്ചും സര്‍വീസ് നടത്തും. സ്പോര്‍ട് സിറ്റി, അല്‍ വാബ് സര്‍വീസ് ഏരിയകള്‍ സ്പോര്‍ട് സിറ്റി മെട്രോ സ്റ്റേഷനു പകരം അല്‍ വാബ് ക്യുഎല്‍എം മെട്രോ സ്റ്റേഷന്‍ വഴിയാണ് സര്‍വീസ് നടത്തുക.