Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

പിറവി 2023: പുതുപ്പള്ളി എം.എല്‍.എ. ചാണ്ടി ഉമ്മന്‍ പങ്കെടുക്കും

ദോഹ. പത്തനംതിട്ട ജില്ലയുടെ ജീവ കാരുണ്യ കൂട്ടായ്മയായ തണല്‍ പത്തനംതിട്ടയുടെ നേതൃത്വത്തില്‍ നടക്കുന്ന കേരള പിറവി ആഘോഷവും, പത്തനംതിട്ട ജില്ല രൂപീകരണ ദിനാഘോഷവും നവംബര്‍ 10 ന് ഉച്ചക്ക് 12 മണിക്ക് പിറവി 2023 എന്ന പേരില്‍ ഐസിസി അശോക ഹാളില്‍ നടക്കും. പുതുപ്പള്ളി എം.എല്‍.എ. ചാണ്ടി ഉമ്മന്‍ ചടങ്ങില്‍ മുഖ്യ അതിഥിയായിരിക്കും. ഖത്തറില്‍ ഇത് ആദ്യമായി പ്രത്യേക ഉമ്മന്‍ ചാണ്ടി പുരസ്‌കാരവും, വരും വര്‍ഷത്തേക്കുള്ള സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും കലാപരിപാടികളുമൊക്കെ പിറവി 2023 നെ സവിശേഷമാക്കും.

Related Articles

Back to top button