Uncategorized

‘മുക്രി വിത്ത് ചാമുണ്ഡി’ പ്രകാശനം നാളെ

ദോഹ: വടക്കേ മലബാറിലെ മാപ്പിളത്തെയ്യം പ്രമേയമാക്കി മാധ്യമപ്രവര്‍ത്തകന്‍ അശ്റഫ് തൂണേരി സംവിധാനം ചെയ്ത, ‘മുക്രി വിത്ത് ചാമുണ്ഡി’ എന്ന ഇംഗ്ലീഷ് ഡോക്യൂമെന്ററിയുടെ ആദ്യ പ്രദര്‍ശനം നാളെ നടക്കും.

തിരുവനന്തപുരം നിയമസഭാ മന്ദിരത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി മെംബേര്‍സ് ലോഞ്ചില്‍ രാവിലെ 10.45ന് കേരള നിയമസഭ സ്പീക്കര്‍ എ എന്‍ ഷംസീറും ശശി തരൂര്‍ എം.പിയും സംയുക്തമായി പ്രകാശനം നിര്‍വഹിക്കും.

കേരള നിയമസഭയുടെ രണ്ടാമത് അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ മുന്‍ എം.എല്‍.എ പാറക്കല്‍ അബ്ദുല്ല, സഫാരി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ കെ. സൈനുല്‍ ആബിദീന്‍, കെ.യു.ഡബ്ല്യൂ. ജെ ജനറല്‍ സെക്രട്ടറി ആര്‍. കിരണ്‍ബാബു ആശംസകള്‍ നേരും. ജെ.കെ മേനോന്‍, ഡോ. അബ്ദുസ്സമദ് സംബന്ധിക്കും.

Related Articles

Back to top button
error: Content is protected !!