Uncategorized
ഗാസയിലെ ഫലസ്തീനികള്‍ക്കുള്ള സഹായവുമായി ഖത്തര്‍ സായുധ സേനയുടെ നാല് വിമാനങ്ങള്‍ ഈജിപ്തിലേക്ക് പുറപ്പെട്ടു

ദോഹ: ഗാസയിലെ ഫലസ്തീനികള്‍ക്കുള്ള സഹായവുമായി ഖത്തര്‍ സായുധ സേനയുടെ നാല് വിമാനങ്ങള്‍ ഈജിപ്തിലേക്ക് പുറപ്പെട്ടു. ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്മെന്റും ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റിയും നല്‍കുന്ന 180 ടണ്‍ ഭക്ഷണവും വൈദ്യസഹായവും പാര്‍പ്പിട സാമഗ്രികളും വഹിച്ച് അറബ് റിപ്പബ്ലിക് ഓഫ് ഈജിപ്തിലെ അല്‍ അരിഷ് നഗരത്തിലേക്ക് ഇന്നാണ് വിമാനങ്ങള്‍ പുറപ്പെട്ടത്.
ഗാസ മുനമ്പില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തെത്തുടര്‍ന്ന് ദുഷ്‌കരമായ മാനുഷിക സാഹചര്യങ്ങള്‍ക്കിടയില്‍ സഹോദരങ്ങളായ ഫലസ്തീന്‍ ജനതയ്ക്ക് ഖത്തര്‍ ഭരണകൂടം നല്‍കുന്ന പൂര്‍ണ പിന്തുണയുടെ ഭാഗമാണ് ഈ സഹായമെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു