പുകയില ആസക്തി ചികിത്സയുടെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് ശില്‍പശാലയുമായി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍
ദോഹ: ഖത്തറില്‍ പുകയില ആസക്തിയെ ചികിത്സിക്കുന്നതിനും പുകവലിയുടെ വ്യാപനം കുറയ്ക്കുന്നതിനും ആരോഗ്യ പ്രവര്‍ത്തകരുടെ കഴിവുകള്‍ വര്‍ധിപ്പിക്കുന്നതിന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ പുകയില നിയന്ത്രണ കേന്ദ്രം പരിശീലന ശില്‍പശാല സംഘടിപ്പിച്ചു.
രാജ്യത്ത് പുകവലിയെ ചെറുക്കുന്നതിനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും സമൂഹത്തില്‍ ഈ പ്രതിഭാസത്തിന്റെ ദോഷകരമായ ആഘാതം കുറയ്ക്കുന്നതിനുമാണ് ശില്‍പശാല ലക്ഷ്യമിടുന്നതെന്ന് എച്ച്എംസി പ്രസ്താവനയില്‍ പറഞ്ഞു.
എച്ച്എംസി, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍, നൗഫര്‍ സെന്റര്‍, ഖത്തര്‍ റെഡ് ക്രസന്റ്, പ്രതിരോധ മന്ത്രാലയത്തിലെ മെഡിക്കല്‍ സര്‍വീസസ് ഡിപ്പാര്‍ട്ട്മെന്റ് എന്നിവിടങ്ങളില്‍ നിന്നുള്ള ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകളാണ് പരിശീലന ശില്‍പശാലയില്‍ പങ്കെടുത്തത്. കൂടാതെ, സൗദി അറേബ്യയില്‍ നിന്നും ജോര്‍ദാനില്‍ നിന്നുമുള്ള പങ്കാളികളും ശില്‍പശാലയുടെ ഭാഗമായി.