ഖത്തര്‍ ഇസ് ലാമിക് ബാങ്ക് യുണൈറ്റഡ് കിംഗ്ഡത്തിലേക്ക് ഡയറക്ട് റെമിറ്റ് സേവനം വിപുലീകരിക്കുന്നു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ പ്രമുഖ ഡിജിറ്റല്‍ ബാങ്കായ ഖത്തര്‍ ഇസ് ലാമിക് ബാങ്ക് യുണൈറ്റഡ് കിംഗ്ഡത്തിലേക്ക് ഡയറക്ട് റെമിറ്റ് സേവനം വിപുലീകരിക്കുന്നതായി പ്രഖ്യാപിച്ചു. ഉപഭോക്താക്കളുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പണ കൈമാറ്റ സേവനങ്ങള്‍ ഉയര്‍ത്തുന്നതിനും വൈവിധ്യവത്കരിക്കുന്നതിനുമുള്ള ഖത്തര്‍ ഇസ് ലാമിക് ബാങ്കിന്റെ നിരന്തരമായ പ്രതിബദ്ധതയാണ് ഈ തന്ത്രപരമായ നീക്കം പ്രതിഫലിപ്പിക്കുന്നത്.
ഇന്ത്യ, പാകിസ്ഥാന്‍, ജോര്‍ദാന്‍, ഫിലിപ്പീന്‍സ്, ഈജിപ്ത് എന്നിവിടങ്ങളിലെ ഡയറക്ട് റെമിറ്റ് ലോഞ്ചുകളുടെ വിജയത്തെത്തുടര്‍ന്നാണ് യുകെയിലെയും ലോകമെമ്പാടുമുള്ള പ്രശസ്തവും പ്രമുഖവുമായ ബാങ്കായ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കുമായി സഹകരിച്ച് യുകെയെ അതിന്റെ വിപുലീകരിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ ഇസ് ലാമിക് ബാങ്ക് ഉള്‍പ്പെടുത്തി. ഖത്തര്‍ ഇസ് ലാമിക് ബാങ്കിന്റെ ഡയറക്ട് റെമിറ്റ് നെറ്റ്വര്‍ക്കിനുള്ളില്‍, ഭാവിയില്‍ കൂടുതല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്താനുള്ള പദ്ധതിയുണ്ടെന്ന് ബാങ്ക് അറിയിച്ചു.
ഖത്തര്‍ ഇസ് ലാമിക് ബാങ്ക് മൊബൈല്‍ ആപ്പ് ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് പണം കൈമാറ്റം ആരംഭിക്കുന്നത് ഇപ്പോള്‍ കൂടുതല്‍ എളുപ്പമാണ്. ക്യൂെഎബി മൊബൈല്‍ ആപ്പിന് കീഴിലുള്ള ഡയറക്ട് റെമിറ്റ് സേവനം ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് യുകെയിലേക്ക് തത്സമയം പണം കൈമാറ്റം ചെയ്യാം. ലോഗിന്‍ ചെയ്യുന്നതിലൂടെയും ലക്ഷ്യസ്ഥാനം തിരഞ്ഞെടുക്കുന്നതിലൂടെയും സ്വീകര്‍ത്താവിന്റെ വിശദാംശങ്ങള്‍ ചേര്‍ക്കുന്നതിലൂടെയും ഉപഭോക്താക്കള്‍ക്ക് ഗുണഭോക്താവിന്റെ ബാങ്കിലേക്ക് മികച്ച വിനിമയ നിരക്കുകളോടെ തല്‍ക്ഷണ ഇടപാടുകള്‍ ആസ്വദിക്കാനാകും. സമര്‍പ്പിച്ച ഇടപാട് എപ്പോള്‍ വേണമെങ്കിലും എവിടെനിന്നും ട്രാക്ക് ചെയ്യാനും ഉപഭോക്താക്കള്‍ക്ക് അവരുടെ ഇടപാടുകളുടെ നിലയെക്കുറിച്ചുള്ള തല്‍ക്ഷണ അപ്ഡേറ്റുകള്‍ എസ്.എം.എസ് വഴി ലഭിക്കും.