Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഫീല്‍ഡ് ഹോസ്പിറ്റലും ഗസ്സയിലെ ഫലസ്തീനികള്‍ക്കുള്ള സഹായവുമായി രണ്ട് ഖത്തര്‍ വിമാനങ്ങള്‍ ഈജിപ്തിലേക്ക് പുറപ്പെട്ടു

ദോഹ: ഫീല്‍ഡ് ഹോസ്പിറ്റലും ഗസ്സയിലെ ഫലസ്തീനികള്‍ക്കുള്ള സഹായവുമായി രണ്ട് ഖത്തര്‍ വിമാനങ്ങള്‍ ഈജിപ്തിലേക്ക് പുറപ്പെട്ടു. 54 ടണ്‍ സാധനങ്ങളുമായാണ് ഖത്തര്‍ സായുധ സേനയുടെ രണ്ട് വിമാനങ്ങള്‍ ചൊവ്വാഴ്ച അറബ് റിപ്പബ്ലിക് ഓഫ് ഈജിപ്തിലെ അല്‍ അരിഷ് വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്. ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്മെന്റും ഖത്തര്‍ റെഡ് ക്രസന്റും നല്‍കിയ ഒരു ഫീല്‍ഡ് ഹോസ്പിറ്റല്‍, ഷെല്‍ട്ടര്‍ സപ്ലൈസ്, മെഡിക്കല്‍, ഫുഡ് സാമഗ്രികള്‍ എന്നിവയാണ് ഈ വിമാനങ്ങളിലുള്ളത്.
ഗാസ മുനമ്പില്‍ ഇസ്രയേല്‍ നടത്തുന്ന ബോംബാക്രമണത്തെത്തുടര്‍ന്ന് ദുഷ്‌കരമായ മാനുഷിക സാഹചര്യങ്ങള്‍ക്കിടയില്‍ സഹോദരങ്ങളായ ഫലസ്തീന്‍ ജനതയ്ക്ക് ഖത്തര്‍ ഭരണകൂടം നല്‍കുന്ന പൂര്‍ണ പിന്തുണയുടെ ഭാഗമാണ് ഈ സഹായം.

Related Articles

Back to top button