Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

കോട്ടയം ഇടുക്കി മുസ് ലിം സൊസൈറ്റി ഖത്തര്‍ റിയാദ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് നാളെ

ദോഹ : വര്‍ധിച്ചു വരുന്ന ജീവിത ശൈലി രോഗങ്ങള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണങ്ങളുടെ ഭാഗമായി കോട്ടയം ഇടുക്കി മുസ് ലിം സൊസൈറ്റി ഖത്തര്‍ ( കിംസ് ഖത്തര്‍) റിയാദ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് നാളെ രാവിലെ മുതല്‍ റിയാദ മെഡിക്കല്‍ സെന്ററില്‍ വെച്ച് നടക്കും. പ്രഗല്‍ഭരായ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടക്കുന്ന ക്യാമ്പില്‍ പ്രാഥമികമായ ശാരീരിക ടെസ്റ്റുകളും തുടര്‍ന്ന് വിദഗ്ധ പരിശോധനകളും സൗജന്യമായാണ് നല്‍കുക.

രാവിലെ 7 മണി മുതല്‍ നടക്കുന്ന ക്യാമ്പ് ഐസിബിഎഫ് മെമ്പറും പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനുമായ മുഹമ്മദ് കുഞ്ഞി ഉല്‍ഘാടനം ചെയ്യും. തദവസരത്തില്‍ റിയാദ മെഡിക്കല്‍ സെന്റര്‍ പ്രതിനിധികളും , കിംസ് ഖത്തര്‍ സംഘാടകരും ചേര്‍ന്ന് , അംഗങ്ങള്‍ക്കായുള്ള ഡിസ്‌കൗണ്ട് കാര്‍ഡിന്റെ പ്രകാശനം നിര്‍വഹിക്കും. ക്യാമ്പില്‍ പങ്കെടുന്നവര്‍ക്ക് തുടര്‍ന്നുള്ള പരിശോധനകളും മറ്റും കുറഞ്ഞ നിരക്കില്‍ ഈ കാര്‍ഡ് വഴി ലഭിക്കുന്നതാണ്.

ഖത്തറിലെ സാമൂഹിക – ജീവകാരുണ്യ രംഗങ്ങളില്‍ കഴിഞ്ഞ 25 വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന കിംസ് ഖത്തര്‍ , സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിവിധങ്ങളായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

Related Articles

Back to top button