Breaking NewsUncategorized
നവംബര്‍ 30 വരെ പലസ്തീനിലേക്കുള്ള എല്ലാ കോളുകളും സൗജന്യമാക്കി ഉരീദു

ദോഹ: നവംബര്‍ 30 വരെ ഖഥ്തറില് നിന്നും പലസ്തീനിലേക്കുള്ള എല്ലാ കോളുകളും സൗജന്യമാക്കി പ്രമുഖ ടെലിഫോണ്‍ ദാതാക്കളായ ഉരീദു രംഗത്ത്. ഗാസയിലെ തങ്ങളുടെ പ്രിയപ്പെട്ടവരുമായി ബന്ധം നിലനിര്‍ത്താന്‍ സഹായിക്കുന്നതിനുള്ള ഒരു ചെറിയ സംരംഭമെന്ന നിലയില്‍, അടുത്ത 15 ദിവസത്തേക്ക് പലസ്തീനിലേക്കുള്ള കോളുകള്‍ സൗജന്യമായിരിക്കുമെന്ന് ഉരീദു പ്രഖ്യാപിച്ചു.
രാജ്യം അഭിമുഖീകരിക്കുന്ന ദുഷ്കരമായ സമയങ്ങളില്‍ ഉപഭോക്താക്കളെ സഹായിക്കുന്നതിനുള്ള തങ്ങളുടെ മാര്‍ഗമാണിതെന്നും അത് കൂട്ടിച്ചേര്‍ത്തു.