അഭയബോധം നല്‍കുന്നതാണ് സൗഹൃദം: പി.എം.എ ഗഫൂര്‍
ദോഹ: വേദനകളില്‍ തലോടലായി താങ്ങാവുന്നതാണ് സൗഹൃദം എന്ന് പി എം എ ഗഫൂര്‍ അഭിപ്രായപ്പെട്ടു. ഖത്തര്‍ മലയാളി സമ്മേളനത്തിന്റെ ഫാമിലി മീറ്റ് സെഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നമ്മുക്ക് സ്വയം അറിയാനും നമ്മുക്ക് ഇടയിലുള്ള സ്‌നേഹത്തെ ഊട്ടിയുറപ്പിക്കാനും മുതല്‍ കൂട്ടാകുന്നതാണ് മലയാളി സമ്മേളനങ്ങള്‍ എന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു.
ഖത്തറിലെ പൗര പ്രമുഖന്‍ കെ. മുഹമ്മദ് ഈസ ഫമിലി മീറ്റ് ഉദ്ഘാടനം ചെയ്തു.
കുട്ടികളുടെ മാനസികാരോഗ്യം ഏറെ പ്രാധാന്യത്തോടെ കാണേണ്ട വിഷയമാണെന്ന് ഡോ: അജു അബ്രഹാം പറഞ്ഞു. ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് ഐ എസ് സി പ്രസിഡണ്ട് ഇ പി അബ്ദുറഹ് മാന്‍, സംസ്‌കൃതി പ്രസിഡണ്ട് അഹമ്മദ് കുട്ടി, ഫ്രണ്ട്‌സ് കള്‍ച്ചറല്‍ സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബ് റഹ്‌മാന്‍ കിഴിശ്ശേരി എന്നിവര്‍ സംസാരിച്ചു.
ജാസ്മിന്‍ നാഷാദ് , റാഹില അസീസ്, താഹിദ റഷീദ് ,സറീന അഹദ് ,ജാസ്മിന്‍ നൗഷാദ് എന്നിവര്‍ സംബന്ധിച്ചു.