ഖത്തറില്‍ സൈബര്‍ സുരക്ഷാ ഇന്‍ഫ്രാസ്ട്രക്ചറിന്റെ ഫലപ്രാപ്തി വിലയിരുത്തുന്നതിനുള്ള ഡ്രില്‍ നവംബര്‍ 20 മുതല്‍ 29 വരെ
ദോഹ: രാജ്യത്തെ സൈബര്‍ സുരക്ഷാ ഇന്‍ഫ്രാസ്ട്രക്ചറിന്റെ ഫലപ്രാപ്തി വിലയിരുത്തുന്നതിനുള്ള ഡ്രില്‍ ‘സെക്യൂര്‍ യുവര്‍ ഡാറ്റ’ എന്ന തലക്കെട്ടില്‍ നവംബര്‍ 20 മുതല്‍ 29 വരെ നടക്കുമെന്ന് നാഷണല്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സിയിലെ നാഷണല്‍ സൈബര്‍ ഇനിഷ്യേറ്റീവ്‌സ് അഷ്വറന്‍സ് വിഭാഗം മേധാവി മുഹമ്മദ് മുര്‍ഷിദ് അല്‍ മന്നായി പറഞ്ഞു.
ദേശീയ സൈബര്‍ ഡ്രില്ലില്‍ ഖത്തറിലെ 170 ഓളം സുപ്രധാന സ്ഥാപനങ്ങള്‍ ഉള്‍പ്പെടും.
2013-ല്‍ ഒരു പയനിയറിംഗ് സംരംഭമായാണ് ഡ്രില്‍ ആരംഭിച്ചതെന്നും അതിനുശേഷം ഇത് ഒരു വാര്‍ഷിക പരിപാടിയായി മാറിയെന്നും അല്‍ മന്നായ് പറഞ്ഞു.
സമൂഹത്തിലും സമ്പദ്വ്യവസ്ഥയിലും ദേശീയ സുസ്ഥിരതയിലും ആഘാതം കുറയ്ക്കുന്നതിന്, വിടവുകള്‍ കണ്ടെത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും, സൈബര്‍ സുരക്ഷ സ്ഥിരത ഉറപ്പുവരുത്തുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു പ്രധാന ഭരണപരമായ ഉപകരണമായാണ് സൈബര്‍ സുരക്ഷാ ഡ്രില്‍ പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.