Breaking NewsUncategorized
ഖത്തറിന്റെ 2023/2024 ക്രൂയിസ് സീസണ് ഗംഭീരമായ തുടക്കം, ആദ്യ മാസം 4,000-ത്തിലധികം ക്രൂയിസ് യാത്രക്കാര്‍

അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിന്റെ 2023/2024 ക്രൂയിസ് സീസണ് ഗംഭീര തുടക്കം. ആദ്യ മാസം 4,000-ത്തിലധികം ക്രൂയിസ് യാത്രക്കാര്‍ ദോഹയിലെ ഗ്രാന്‍ഡ് ക്രൂയിസ് ടെര്‍മിനലില്‍ ഇറങ്ങി.
”ക്രൂയിസ് സീസണിന്റെ വിജയകരമായ ലോഞ്ച് അടയാളപ്പെടുത്തുന്ന ഞങ്ങളുടെ ഒക്ടോബര്‍ 2023 കണക്കുകള്‍ അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. ഖത്തറിന്റെ അസാധാരണമായ ആകര്‍ഷണങ്ങളും ഊഷ്മളമായ അറേബ്യന്‍ ആതിഥ്യമര്യാദയും ആസ്വദിക്കുവാന്‍ അന്താരാഷ്ട്ര സന്ദര്‍ശകരൊഴുകുകയാണെന്ന് ഖത്തര്‍ ടൂറിസം പറഞ്ഞു.