Breaking NewsUncategorized
മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

ദോഹ. മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി. ചാവക്കാട് ബ്‌ളാങ്ങാട് സിദ്ധീക്ക് പള്ളിയുടെ തെക്ക് വശം താമസിക്കുന്ന ചാലില്‍ ഹൈദ്രോസ് ആണ് മരിച്ചത്.
ദീര്‍ഘകാലം ഖത്തര്‍ കെ എം സി സി യുടെ പ്രവര്‍ത്തകനായിരുന്ന ഹൈദ്രോസ് ഇന്ത്യന്‍ എംബസിക്കടുത്ത് ടൈപ്പിംഗ് സെന്റര്‍ നടത്തിയിരുന്നു.
മുസ് ലിം ലീഗ് നേതാവും കേരള മുസ്ലിം എഡ്യൂക്കേഷണല്‍ അസോസിയേഷന്‍ അംഗവുമായിരുന്നു.