Breaking NewsUncategorized
ഡിസംബര്‍ 6 മുതല്‍ 9 വരെ പഴയ ദോഹ തുറമുഖത്തേക്ക് പ്രവേശന നിയന്ത്രണം
ദോഹ. ഡിസംബര്‍ 6 ബുധനാഴ്ച മുതല്‍ ഡിസംബര്‍ 9 ശനിയാഴ്ച വരെ പഴയ ദോഹ തുറമുഖത്തേക്ക് പ്രവേശന നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു. വേള്‍ഡ് അറേബ്യന്‍ ഹോര്‍സ് ചാമ്പ്യന്‍ഷിപ്പുമായി ബന്ധപ്പെട്ടാണ് നിയന്ത്രണം.
മേല്‍പ്പറഞ്ഞ മൂന്ന് ദിവസങ്ങളില്‍ ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 8 വരെ പ്രവേശന നിയന്ത്രണം ഉണ്ടായിരിക്കും.നിയന്ത്രിത ആക്സസ് സമയത്ത് സമീപത്തുള്ള ഹോട്ടല്‍, റെസ്റ്റോറന്റ് റിസര്‍വേഷനുകളുള്ള വ്യക്തികള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ.