ഖത്തറില്‍ താമസസ്ഥലത്ത് ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ ഏര്‍പ്പെട്ടതിന് 50 ഏഷ്യന്‍ പൗരന്മാരെ സിഐഡി അറസ്റ്റ് ചെയ്തു

അമാനുല്ല വടക്കാങ്ങര
ദോഹ: താമസസ്ഥലത്ത് ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ ഏര്‍പ്പെട്ടതിന് 50 ഏഷ്യന്‍ പൗരന്മാരെ ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് (സിഐഡി) അറസ്റ്റ് ചെയ്തു.
പബ്ലിക് പ്രോസിക്യൂഷന്റെ അനുമതി ലഭിച്ചതിനെ തുടര്‍ന്നാണ് വീട് റെയ്ഡ് ചെയ്താണ് പ്രതികളെ പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. താമസ സ്ഥലത്ത് നടത്തിയ പരിശോധനയില്‍ ചൂതാട്ടത്തില്‍ നിന്നുമുള്ള പണവും ലഹരി പാനീയങ്ങളും കണ്ടെത്തി.
പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളെയും അധികാരികള്‍ക്ക് റഫര്‍ ചെയ്യുകയും നിയമനടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്താന്‍ നിരീക്ഷണം ശക്തമാക്കിയതായി അധികൃതര്‍ അറിയിച്ചു.