ഖത്തര്‍ എയര്‍വേയ്‌സ് യാംബുവിലേക്ക് സര്‍വീസ് പുനരാരംഭിച്ചു, തബൂക്കിലേക്ക് അടുത്ത ആഴ്ച മുതല്‍

ദോഹ. സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ നഗരമായ യാംബുവിലേക്ക് ഖത്തര്‍ എയര്‍വെയ്സ് സര്‍വീസ് പുനരാരംഭിച്ചു.ഞായര്‍, ബുധന്‍ ദിവസങ്ങളില്‍ ആഴ്ചയില്‍ രണ്ട് സര്‍വീസുകളാണ് ഉണ്ടാവുക.ഖത്തര്‍ എയര്‍വെയ്സ് സര്‍വീസ് നടത്തുന്ന സൗദിയിലെ എട്ടാമത്തെ നഗരമാണ് യാംബൂ.
ഖത്തര്‍ എയര്‍വേയ്‌സിന്റെ തബൂക്ക് സര്‍വീസ് ഡിസംബര്‍ 14 ന് ആരംഭിക്കും.