സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററിന്റെ സഹകരണത്തോടെ മലബാര്‍ ക്ലബ് അവതരിപ്പിച്ച ‘കവിതക്കസവിലൊരു മെഹ്ഫില്‍’ ശ്രദ്ധേയമായി
അമാനുല്ല വടക്കാങ്ങര
ദോഹ. സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററിന്റെ സഹകരണത്തോടെ മലബാര്‍ ക്ലബ് അവതരിപ്പിച്ച ‘കവിതക്കസവിലൊരു മെഹ്ഫില്‍’ ശ്രദ്ധേയമായി. ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ഖത്തറിലെത്തിയ പ്രശസ്ത കവിയും ഗാനരചയിതാവുമായ പി എസ് ഹമീദ്, സംഗീത സംവിധായകനും, ഗായകനും, ഹാര്‍മോണിസ്റ്റുമായ മുഹമ്മദ് കുട്ടി അരീക്കോട്, മുതിര്‍ന്ന മാപ്പിളപ്പാട്ട് ഗായകന്‍ സി വി എ ചെറുവാടി, ഗായിക അമീന സുല്‍ത്താന എന്നിവര്‍ക്ക് ആദരവും കവിതക്കസവിലൊരു മെഹ്ഫില്‍ എന്ന പേരില്‍ മെഹ്ഫില്‍ രാവും സംഘടിപ്പിച്ചു.
സ്‌കില്‍ ഡെവലപ്പ്‌മെന്റ് സെന്ററില്‍ നടന്ന പരിപാടിയില്‍ ഖത്തറിലെ കലാ സാംസ്‌കാരിക മേഖലയിലെ പ്രശസ്തര്‍ പങ്കെടുത്തു. പലവിധ സമ്മര്‍ദ്ദങ്ങള്‍ക്ക് നടുവില്‍ ജീവിക്കുന്ന പ്രവാസികള്‍ക്ക് ഇത്തരത്തില്‍ സംഗീതവും സൗഹൃദവും ഊട്ടിയുറപ്പിക്കുന്ന വേദികള്‍ ആശ്വാസമാണെന്ന് ഐ സി സി അദ്ധ്യക്ഷന്‍ എ പി മണികണ്ഠന്‍ അഭിപ്രായപ്പെട്ടു.
ഐ.സി.ബി.എഫ് അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാനും , കെ.എം.സി.സി. ഖത്തര്‍ ഉപദേശക സമിതി ആക്ടിംഗ് ചെയര്‍മാനുമായ എസ്.എം ബഷീര്‍ ആമുഖ പ്രസംഗം നടത്തി. ഐ സി ബി എഫ് അദ്ധ്യക്ഷന്‍ ഷാനവാസ് ബാവ, കെ. എം.സി.സി. ഉപാദ്യക്ഷന്‍ കെ.മുഹമ്മദ് ഈസ എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു.
കവിയും ഗാന രചയിതാവുമായ പി.എസ്. ഹമീദിന് സഫ വാട്ടര്‍ ജനറല്‍ മാനേജര്‍ അഷറഫ് കെഎംസിസി ഉപദേശകസമിതി വൈസ് ചെയര്‍മാന്‍ അബ്ദുന്നാസര്‍ നാച്ചി എന്നിവര്‍ മലബാര്‍ ക്ലബിന്റെ ഉപഹാരം നല്‍കി.
മുതിര്‍ന്ന മാപ്പിളപ്പാട്ട് ഗായകന്‍ സി വി എ ചെറുവാടിക്ക് മലബാര്‍ ക്ലബ് എക്‌സിക്യൂട്ടീവ് അംഗം മുസ്തഫ ഹാജി വണ്ടൂര്‍ ഉപഹാരം നല്‍കി. സംഗീത സംവിധായകനും, ഗായകനും, ഹാര്‍മോണിസ്റ്റുമായ മുഹമ്മദ് കുട്ടി അരീക്കോടിന് കരുണ്‍ മേനോന്‍ ഉപഹാരം നല്‍കി. അമീന സുല്‍ത്താനക്ക് മലബാര്‍ ക്ലബ് അംഗവും കെ.എം. സി സി കാസര്‍ക്കോട് കലാ വിഭാഗം ജനറല്‍ കണ്‍വീനര്‍ അഷറഫ് പടന്ന ഉപഹാരം നല്‍കി.
ദോഹയിലെ വിവിധ സംഘടനാ നേതാക്കളും സാംസ്‌കാരിക പ്രവര്‍ത്തകരുമായ ഹൈദര്‍ ചുങ്കത്തറ, ഐ.സി. ബി.എഫ് മാനേജ്‌മെന്റ് അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ജോപ്പച്ചന്‍ തെക്കേക്കുറ്റ് , ഗഫൂര്‍ കോഴിക്കോട് , എം.ടി. നിലമ്പൂര്‍ ,അബ്ദുല്‍ അഹദ് , മുര്‍ഷിദ്, നവാസ് മുക്രിയകത്ത് , പി.പി അബ്ദു റഷീദ് , സി അബ്ദുല്‍ ഖാദര്‍, ടി ടി കെ ബഷീര്‍, ആദം കുഞ്ഞി, പുതുക്കുടി അബൂബക്കര്‍, ഷംസു വാണിമേല്‍, പേള്‍ മുഹമ്മദലി ്, റഫീഖ് മേച്ചേരി തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പരിപാടിയില്‍ സംബന്ധിച്ചു.
മുഹമ്മദ് കുട്ടി അരീക്കോട്, സി വി എ കുട്ടി ചെറുവാടി, അമീന സുല്‍ത്താന എന്നിവരും ത്വയ്യിബ്, ആരിഫ ഷെരീഫ്, കെ മുഹമ്മദ് ഈസ, സക്കീര്‍ സരിഗ, സലാം കൊയിലാണ്ടി ,സലീം അബ്ബാസ് ചേറ്റുവ , നൗഷാദ് ഇടപ്പള്ളി, എന്നിവരും ഗാനങ്ങള്‍ ആലപിച്ചു
ഷഫീര്‍ വാടാനപ്പള്ളി, മുസ്തഫ എലത്തൂര്‍, റഈസ് അലി, വി ടി എം.സാദിഖ്, കോയ കൊണ്ടോട്ടി എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.