Uncategorized
ഖത്തര്‍ ടെകിന് എ പി ഐ ഇന്‍സ്‌പെക്ടറെ വേണം

ദോഹ. ഖത്തറിലെ പ്രമുഖ പ്രൊജക്ട് സപ്ളയിസ് കമ്പനിയായ ഖത്തര്‍ ടെകിന് എ പി ഐ ഇന്‍സ്‌പെക്ടറെ വേണം . 4 വര്‍ഷത്തെ കോണ്‍ട്രാക്ടില്‍ റാസ് ലഫ്ഫാനിലായിരിക്കും നിയമനം. പ്‌ളാന്റ് എക്യൂപ്‌മെന്റ്‌സും ഓഫ് ഷോര്‍ സൗകര്യങ്ങളും പരിശോധിക്കുകയും ടെസ്റ്റ് റിസല്‍ട്ടും വിശകലനങ്ങളും കമ്പനി അധികൃതരുമായി പങ്കുവെക്കുകയുമാകും ഇന്‍സ്‌പെക്ടര്‍മാരുടെ പ്രധാന ഉത്തരവാദിത്തം. പ്‌ളാന്റ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് കുറഞ്ഞത് 8 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം വേണം. കൂടാതെ എ പി ഐ 510, 570, 653 സര്‍ട്ടിഫിക്കേഷനുകളില്‍ ഏതിലെങ്കിലും രണ്ട് വര്‍ഷത്തെ പരിചയവുമുള്ളവരായിരിക്കണം.

ഖത്തറിലുള്ളവര്‍ക്കും വിദേശ രാജ്യങ്ങളിലുള്ളവര്‍ക്കും അപേക്ഷിക്കാം.
താല്‍പര്യമുള്ളവര്‍ക്ക് [email protected] എന്ന വിലാസത്തില്‍ ബയോഡാറ്റയും ഡോക്യൂമെന്റ്സും അയക്കാം.