നേതാക്കള്‍ ഖത്തറിലെത്തി, ഒഐസിസി ഇന്‍കാസ് യൂത്ത് വിങ്ങ് ഖത്തറിന്റെ തയ്യാരി 2024 നാളെ
ദോഹ: ഒഐസിസി ഇന്‍കാസ് യൂത്ത് വിങ്ങ് ഖത്തര്‍, ജനാധിപത്യ മതനിരപേക്ഷ ബഹുസ്വര മൂല്യങ്ങളുടെ കാവലാളാകാം എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് സംഘടിപ്പിക്കുന്ന തയ്യാരി 2024 ന് നാളെ തുടക്കമാവും. കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ഡോ സരിനും എന്‍എസ് യു ജനറല്‍ സെക്രട്ടറി കെഎം അഭിജിത്തും വിശിഷ്ടാതിഥികളായി പങ്കെടുക്കുന്ന പരിപാടി നാളെ വൈകീട്ട് 6 മണിക്ക് തുമാമ ഒലീവ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഹാളില്‍ വച്ചു നടക്കും.
മൂന്ന് സെഷനുകളിലായി നടക്കുന്ന പരിപടിയില്‍ 2 മണി മുതല്‍ പി സരിന്‍ നയിക്കുന്ന പഠന ക്ലാസ്സും 4 മണിക്ക് സലീന കൂലത്ത് നേതൃത്വം നല്‍കുന്ന ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും ഉണ്ടായിരിക്കും. ശേഷം നടക്കുന്ന പൊതുസമ്മേളനത്തില്‍ വിശിഷ്ട അതിഥികള്‍ക്കൊപ്പം ഖത്തറിലെ കലാ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. ആദ്യത്തെ 2 സെഷനുകള്‍ മുന്‍കൂട്ടി റെജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമായിരിക്കും.
തുടര്‍ന്ന് 5 മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കാന്‍ എല്ലാ മതേതര ജാനാധിപത്യ വിശ്വാസികളേയും ക്ഷണിക്കുകയാണെന്ന് സംഘാടക സമിതി അഭ്യര്‍ത്ഥിക്കുന്നു.