Uncategorized
അറബി ഭാഷ പഠനത്തിന്റെ പ്രാധാന്യം അടയാളപ്പെടുത്തിയ സിമ്പോസിയം
ദോഹ: അറബി ഭാഷ പഠനത്തിന്റെ പ്രാധാന്യം അടയാളപ്പെടുത്തിയ സിമ്പോസിയം. ശൈഖ് അബ്ദുല്ല ബിന്‍ സെയ്ദ് അല്‍ മഹ്‌മൂദ് ഇസ് ലാമിക് കള്‍ച്ചറല്‍ സെന്റര്‍ (ഫനാര്‍) ആണ് സിമ്പോസിയം സംഘടിപ്പിച്ചത്. ‘അറബിക് ഭാഷ ഒരു ആശയവിനിമയ പാലവും നാഗരിക സംഭാഷണവുമാണ്: അബ്ദുല്ല ബിന്‍ സെയ്ദ് അല്‍ മഹ്‌മൂദ് ഇസ് ലാമിക് കള്‍ച്ചറല്‍ സെന്ററിന്റെ അനുഭവം ഒരു മാതൃക’എന്ന വിഷയത്തിലായിരുന്നു സിമ്പോസിയം
ഖത്തര്‍ യൂണിവേഴ്സിറ്റിയിലെ അറബിക് ഫോര്‍ നോണ്‍ നേറ്റീവ് സ്പീക്കേഴ്സ് സെന്ററില്‍ നിന്നുള്ള നിരവധി പ്രൊഫഷണല്‍ അധ്യാപകരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ എന്‍ഡോവ്മെന്റ് (ഔഖാഫ്), ഇസ് ലാമിക് അഫയേഴ്സ് മന്ത്രി ഗാനം ബിന്‍ ഷഹീന്‍ ബിന്‍ ഗാനേം അല്‍ ഗാനവും പങ്കെടുത്തു.