Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ബിഷ്ത്: ലോകകപ്പ് സുവനീര്‍ പ്രകാശനം ഇന്ന്

ദോഹ: ഖത്തര്‍ ലോകകപ്പ് ഓര്‍മകള്‍ക്ക് ഒരു വര്‍ഷം പൂര്‍ത്തിയാവുന്ന വേളയില്‍ യൂത്ത് ഫോറം പ്രസിദ്ധീകരിക്കുന്ന ലോകകപ്പ് സുവനീറിന്റെ പ്രകാശനം ഇന്ന് നടക്കും. ബിഷ്ത് എന്ന പേരില്‍ പ്രസിദ്ധീകരിക്കുന്ന സുവനീര്‍ ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുല്‍റഹ്‌മാന്‍ യൂത്ത് ഫോറം പ്രസിഡന്റ് എസ്. എസ് മുസ്തഫക്ക് നല്‍കിയാവും പ്രകാശനം ചെയ്യുക.

ഖത്തര്‍ ലോകകപ്പിന്റെ സാമൂഹിക-രാഷ്ട്രീയ വിശകലനങ്ങള്‍, പ്രമുഖരുടെ ലോകകപ്പ് അനുഭവങ്ങള്‍, കളിക്കളത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍, കിക്കോഫ് മുതല്‍ ഫൈനല്‍ വരെയുള്ള മാച്ചുകളുടെ വിശദാംശങ്ങള്‍ തുടങ്ങി ലോകകപ്പിന്റെ വൈവിധ്യമാര്‍ന്ന വിശേഷങ്ങളുമായാണ് സചിത്ര സുവനീര്‍ പുറത്തിറങ്ങുന്നത്. ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന ടീം ക്യാപ്റ്റന്‍ മെസ്സിക്ക് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി സമ്മാനിച്ചതിലൂടെ ലോകകപ്പിന്റെ ഐക്കണായി മാറിയ അറേബ്യന്‍ സ്ഥാന വസ്ത്രം എന്ന നിലക്കാണ് ബിഷ്ത് എന്ന പേര് സുവനീറിന് തിരഞ്ഞെടുത്തതെന്ന് പ്രസാധക സമിതി അറിയിച്ചു.

വൈകുന്നേരം ദോഹ ഹില്‍ട്ടണ്‍ എംബസി സ്യൂട്ടില്‍ നടക്കുന്ന പ്രോഗ്രാമില്‍ പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് പുറമേ യൂത്ത് ഫോറം ഭാരവാഹികളും സുവനീര്‍ പ്രസാധക സമിതി അംഗങ്ങളും പങ്കെടുക്കും.

Related Articles

Back to top button