Breaking NewsUncategorized
ഖത്തര്‍ ദേശീയ ദിനം സമുചിതമായി ആഘോഷിച്ചു

ദോഹ. ഖത്തര്‍ ദേശീയ ദിനം സ്വദേശികളും വിദേശികളും സമുചിതമായി ആഘോഷിച്ചു. കുവൈറ്റ് അമീറിന്റെ നിര്യാണവും പലസ്തീനിലെ സ്ഥിതിഗതികളും പരിഗണിച്ച് സൈനിക പരേഡും വെടിക്കെട്ടുകളുമടക്കമുള്ള നിറപ്പകിട്ടാര്‍ന്ന ആഘാഷ പരിപാടികള്‍ വേണ്ടെന്ന് വെച്ചാലും രാജ്യവും ജനങ്ങളും ദേശീയ ദിന നിറവിലായിരുന്നു. ജനങ്ങള്‍ക്ക് പ്രത്യേക ആശംസകള്‍ നേര്‍ന്നാണ് അമീര്‍ ദേശീയ ദിനാഘോഷം സവിശേഷമാക്കിയത്. രാജ്യത്തോടുള്ള കൂറും സ്‌നേഹവും അടയാളപ്പെടുത്തുവാനും കൂടുതല്‍ ശക്തമായ മുന്നേറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുവാനും മന്ത്രിമാരും ശൂറ കൗണ്‍സില്‍ സ്പീക്കറുമൊക്കെ ജനങ്ങളെ ആഹ്വാനം ചെയ്തു