മലയാളി സമാജം പ്രതിഭാ സംഗമവും ക്വിസ്സ് മല്‍സരവും ശ്രദ്ധേയമായി
അമാനുല്ല വടക്കാങ്ങര
ദോഹ. മലയാളി സമാജം പ്രതിഭാ സംഗമവും ക്വിസ്സ് മല്‍സരവും ശ്രദ്ധേയമായി .മലയാളി സമാജവും റേഡിയോ മലയാളം 98.6 ഉം ചേര്‍ന്നാണ് 2022-2023അദ്ധ്യയന വര്‍ഷത്തിലെ പത്താം ക്ലാസ് പരീക്ഷയില്‍ മലയാളത്തിന് ഉന്നത വിജയം നേടിയ ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെയും, അവരുടെ അധ്യാപകരെയും ആദരിക്കുന്ന പ്രതിഭാ സംഗമമൊരുക്കിയത്. ഗ്ലോബല്‍ ബിസിനസ് സ്ട്രാറ്റജിസ്റ്റും, അറിയപ്പെടുന്ന മാനേജ്‌മെന്റ് സ്പീക്കറുമായ കണ്ണു ബക്കര്‍ ആയിരുന്നു മുഖ്യാഥിതി .
2019 മുതല്‍ സമാജം നല്‍കുന്ന മലയാള പ്രതിഭാ പുരസ്‌കാരത്തിനു ഇത്തവണ 170 വിദ്യാര്‍ഥികളുമാണ് അര്‍ഹരായത്. മുഖ്യാഥിതി കണ്ണു ബക്കറും , റേഡിയോ മലയാളം സി ഇ ഒ അന്‍വര്‍ ഹുസൈന്‍,ഐ സി സി, ഐ സി ബി എഫ് പ്രസിഡന്റ്‌റുമാര്‍, സ്‌പോണ്‍സര്‍മാരായ അഭിലാഷ്, ഫൈസല്‍,ഷഫീര്‍,സമാജം എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ അശോക ഹാളിലിലെ തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും മെഡലുകളും സമ്മാനിച്ചു. അരുണ്‍ പിള്ളയും ജയശ്രീ സുരേഷും പരിപാടികള്‍ നിയന്ത്രിച്ചു
പ്രതിഭാ സംഗമത്തോടനുബന്ധിച്ചുള്ള ‘ കേരളം , മലയാള ഭാഷ’ വിഷയത്തെ അധികരിച്ചു നടത്തിയ ഇന്റര്‍സ്‌കൂള്‍ മലയാളം ക്വിസ് മത്സരത്തില്‍ ഭവന്‍സ് പബ്ലിക് സ്‌കൂള്‍ വിജയികളായി. നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഫസ്റ്റ് റണ്ണര്‍ അപ്പും എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ സെക്കന്റ് റണ്ണര്‍ അപ്പും ആയി.
കണ്ണു ബക്കര്‍ ക്വിസ് ജേതാക്കള്‍ക്കുള്ള അവാര്‍ഡ് സമ്മാനിച്ചു. സമാജം അംഗങ്ങളായ സുനില്‍ പെരുമ്പാവൂറും സരിത ജോയിസുമായിരുന്നു ക്വിസ് മാസ്റ്റേഴ്‌സ്. ജോയ്സ് കുര്യനും,അജീഷും വിന്‍സിയും ടെക്‌നിക്കല്‍ സപ്പോര്‍ട്ട് നല്‍കി . സുബൈര്‍ പാണ്ഡവത്തും ഹനീഫ് ചാവക്കാടും രതീഷുമായിരുന്നു ടൈമര്‍മാര്‍ .
മലയാളി സമാജം സീനിയര്‍ വൈസ് പ്രസിഡന്റ് വേണുഗോപാലന്‍ പിള്ള അധ്യക്ഷത വഹിച്ചു. ചെയര്‍പേഴ്‌സണ്‍ ലതആനന്ദ് നായര്‍ ആമുഖവും സമാജം അഡ്വൈസര്‍ പ്രേംജിത് , റേഡിയോ മലയാളം സി ഇ ഒ അന്‍വര്‍ ഹുസൈന്‍, ഐ സി സി പ്രസിഡന്റ് എ.പി മണികണ്ഠന്‍, ഐസിബിഫ് പ്രസിഡന്റ് ഷാനവാസ് ബാവ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി റിയാസ് അഹമ്മദ് സ്വാഗതവും സമാജം സെക്രട്ടറി ചെറിയാന്‍ നന്ദിയും പറഞ്ഞു.