Breaking NewsUncategorized
എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023 നായി കര്‍വ 900 ബസുകള്‍ വിന്യസിക്കും
അമാനുല്ല വടക്കാങ്ങര
ദോഹ: 2024 ജനുവരി 12 മുതല്‍ ഫെബ്രുവരി 10 വരെ ഖത്തറില്‍ നടക്കുന്ന എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023 നായി കര്‍വ 900 ബസുകള്‍ വിന്യസിക്കുമെന്ന് മൊവാസലാത്ത് അറിയിച്ചു.
ഇവന്റ് സമയത്ത് കുറ്റമറ്റ സേവന ഡെലിവറി ഉറപ്പാക്കുന്നതിനായി കാര്യക്ഷമത, സുസ്ഥിരത, അസാധാരണമായ സേവനം എന്നിവയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട്, കര്‍വ ടീമിന് വേണ്ടിയുള്ള ദൈനംദിന പരിശീലനവും ഒരു സ്‌ട്രെസ് ടെസ്റ്റും ഉള്‍പ്പെടെ വിപുലമായ തയ്യാറെടുപ്പുകള്‍ നടത്തിയതായി കര്‍വ വ്യക്തമാക്കി.
എ എഫ് സി ഏഷ്യന്‍ കപ്പ് 2023-ന്റെ നിര്‍ദ്ദിഷ്ട പദ്ധതിയിലെ 900 ബസുകളില്‍ 50% ഇലക്ട്രിക് വാഹനങ്ങളായിരിക്കുമെന്നും കമ്പനി വ്യക്തമാക്കി