Breaking NewsUncategorized
നേരത്തെ ചെക്കിന്‍ ചെയ്യുന്ന ഖത്തര്‍ എയര്‍വേയ്‌സ് യാത്രക്കാര്‍ക്ക് 5 കിലോ അധിക ലഗേജ്
അമാനുല്ല വടക്കാങ്ങര
ദോഹ. വിന്റര്‍ അവധിക്ക് യാത്ര ചെയ്യുന്നവരില്‍ നേരത്തെ ചെക്കിന്‍ ചെയ്യുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളുമായി ഖത്തര്‍ എയര്‍വേയ്‌സ് . എയര്‍പോര്‍ട്ടിലെ തിരക്ക് ഒഴിവാക്കാനും യാത്ര സുഗമമാക്കാനും തിരക്കേറിയ സീസണില്‍ യാത്ര ചെയ്യുന്നവര്‍ നേരത്തെ ചെക്കിന്‍ ചെയ്യുവാന്‍ ഖത്തര്‍ എയര്‍വേയ്‌സ് യാത്രക്കാരെ പ്രോല്‍സാഹിപ്പിക്കുന്നു.
എയര്‍പോര്‍ട്ടിലെ 11 നാം നമ്പര്‍ വരിയില്‍ യാത്രയുടെ 12 മണിക്കൂര്‍ മുമ്പ് വരെ ചെക്കിന്‍ ചെയ്യാന്‍ സൗകര്യമുണ്ട്. ഇങ്ങനെ നേരത്തെ ചെക്കിന്‍ ചെയ്യുന്നവര്‍ക്ക് 5 കിലോ അഡീഷണല്‍ ബാഗേജ് അലവന്‍സും ഒരു മണിക്കൂര്‍ സൗജന്യ പാര്‍ക്കിംഗും അനുവദിക്കുമെന്ന് ഖത്തര്‍ എയര്‍ വേയ്‌സ് അറിയിച്ചു.