Uncategorized
യാത്രക്കാരന്റെ വയറ്റില്‍ ഒളിപ്പിച്ച 80 നാര്‍ക്കോട്ടിക് ഗുളികകള്‍ ഖത്തര്‍ കസ്റ്റംസ് പിടികൂടി
ദോഹ: ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരാജയപ്പെടുത്തി.
കസ്റ്റംസ് ഇന്‍സ്പെക്ടറുടെ സംശയത്തെത്തുടര്‍ന്ന് രാജ്യത്തേക്ക് വരുന്ന യാത്രക്കാരില്‍ ഒരാളെ വൈദ്യപരിശോധനയ്ക്ക് റഫര്‍ ചെയ്തു.
പരിശോധനയില്‍ യാത്രക്കാരന്റെ വയറ്റില്‍ നിന്ന് 376 ഗ്രാം ഹെറോയിനും 107 ഗ്രാം ഭാരമുള്ള ഷാബുവും അടങ്ങിയ 81 പൊതിഞ്ഞ കാപ്‌സ്യൂളുകള്‍ കണ്ടെടുത്തു.